കൊച്ചി: കെസിഎയുടെ പ്രാഥമിക അംഗത്തിൽ നിന്നും ടി സി മാത്യുവിനെ പുറത്താക്കി. കൊച്ചിയിൽ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പൊതു യോഗത്തിലാണ് തീരുമാനമെടുത്തത്.

കെസിഎയുടെ അന്വേഷണത്തിൽ ടിസി മാത്യു നടത്തിയതായി കണ്ടെത്തിയ ക്രമക്കേടുകൾ ഓബ്ഡുസ് മാൻ ശരിവച്ചതിനെ തുടർന്നാണ് നടപടി. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കെസിഎയ്ക്ക് നഷ്ടമാകുമെന്ന് ആശങ്കയുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.