കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് ഗ്ലോബ് സ്റ്റാറിനെ എറഞ്ഞിട്ട് കൊല്ലം സെയിലേഴ്സ്, എട്ട് വിക്കറ്റിന്റെ ജയം
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനുവേണ്ടി രോഹന്‍ കുന്നുമ്മേലും കെ.എ. അരുണുമാണ് ഓപ്പണിംഗിനിറങ്ങിയത്. ആദ്യ ഓവര്‍ എറിഞ്ഞ കെ.എം. ആസിഫ് രണ്ടു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരെ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ട് വിക്കറ്റിന്റെ മികച്ച ജയം. ടോസ് നേടിയ കൊല്ലം ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 9 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് മാത്രമേ നേടിയുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം 16.4 ഓവറില്‍ ലക്ഷ്യം കണ്ടു. കൊല്ലത്തിന്റെ ഓപ്പണിംഗ് ബൗളര്‍മാരായ കെ.എം. ആസിഫും എന്‍.പി. ബേസിലും ആദ്യ ഓവറുകളില്‍ തന്നെ കാലിക്കറ്റിനെ വരിഞ്ഞുമുറുക്കി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പ്രകടനം കൂടിയായതോടെ അവസാന ഓവറുകളില്‍ കാലിക്കറ്റിനെ 104 റൺസിൽ ഒതുക്കി.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനുവേണ്ടി രോഹന്‍ കുന്നുമ്മേലും കെ.എ. അരുണുമാണ് ഓപ്പണിംഗിനിറങ്ങിയത്. ആദ്യ ഓവര്‍ എറിഞ്ഞ കെ.എം. ആസിഫ് രണ്ടു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഗ്ലോബ്സ്റ്റാറിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ ഓപ്പണര്‍ കെ.എ. അരുൺ 37 പന്തില്‍നിന്നും 38 റണ്‍സ് നേടി. കൊല്ലത്തിനു വേണ്ടി നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് കെ.എം. ആസിഫ് മൂന്നു വിക്കറ്റും നാല് ഓവറില്‍ 10 റണ്‍സ് വിട്ടു നൽകി എന്‍.പി. ബേസിലും രണ്ട് ഓവറില്‍ ഒന്‍പത് റണ്‍സ് വിട്ടു നല്കി സച്ചിന്‍ ബേബി രണ്ടു വിക്കറ്റും സ്വന്തമാക്കി.
Read More... ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; പാകിസ്ഥാനെ വീഴ്ത്തി നാലാം സ്ഥാനത്തേക്ക് കയറി ബംഗ്ലാദേശ്; ഇന്ത്യ തന്നെ ഒന്നാമത്
ഏരീസ് കൊല്ലത്തിന് വേണ്ടി എന്‍. അഭിഷേക് മുന്നില്‍നിന്നു പോരാട്ടം നയിച്ചു. 47 പന്തില്‍ 61 റണ്‍സുമായി അഭിഷേക് പുറത്താകാതെ നിന്നു. അഭിഷേകാണ് മാൻ ഓഫ് ദി മാച്ച്.