വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വാരിയേഴ്‌സിന് മോശം തുടക്കമാണ് ലഭിച്ചത്. 14 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. തമന്‍ (9), അശ്വിന്‍ (0), സുധീര്‍ (1) എന്നിവരാണ് മടങ്ങിയത്.

ഷാര്‍ജ: സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് അട്ടിമറി ജയം. നിലവിലെ ചാംപ്യന്മാരായ തെലുഗു വാരിയേഴ്‌സിനെയാണ് സ്‌ട്രൈക്കേഴ്‌സ് തോല്‍പ്പിച്ചത്. 10 ഓവറുള്ള ആദ്യ ഇന്നിംഗ്‌സില്‍ സ്‌ട്രൈക്കേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. അരുണ്‍ 49 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 112 റണ്‍സെടുക്കാന്‍ വാരിയേഴ്‌സിനായി. പിന്നീട് 77 റണ്‍സിന്റെ വിജയലക്ഷ്യമാണ് സ്‌ട്രൈക്കേഴ്‌സ് മുന്നോട്ടുവച്ചത്. എന്നാല്‍ വാരിയേഴ്‌സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുക്കാനാണ് സാധിച്ചത്. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വാരിയേഴ്‌സിന് മോശം തുടക്കമാണ് ലഭിച്ചത്. 14 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. തമന്‍ (9), അശ്വിന്‍ (0), സുധീര്‍ (1) എന്നിവരാണ് മടങ്ങിയത്. സച്ചിന്‍ (8), രഘു (9), പ്രിന്‍സ് (0) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. 18 പന്തില്‍ പുറത്താവതെ 34 റണ്‍സ് നേടിയ ആദര്‍ഷും അഖിലും (17 പന്തില്‍ 17) മാത്രമാണ് വാരിയേഴ്‌സിന് വേണ്ടി രണ്ടക്കം കണ്ടത്. സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ഓവര്‍ എറിഞ്ഞ ബിനീഷ് കോടിയേരി 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ഏറെ നിര്‍ണായകമായത് വിവേക് ഗോപന്റെ രണ്ട് ഓവറാണ്. ആറ് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഒരു വിക്കറ്റും വീഴ്ത്തി.

View post on Instagram

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്‌ട്രൈക്കേഴ്‌സ് തോറ്റിരുന്നു. അവസാന മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്‌സിനോട് 33 റണ്‍സിനാണ് തോറ്റത്. ഷാര്‍ജ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യ ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 10 ഓവറില്‍ 128 റണ്‍സ് ബംഗാള്‍ ടൈഗേര്‍സ് നേടിയത്. ജിമ്മി ബംഗാളിനായി 25 പന്തില്‍ 62 റണ്‍സ് അടിച്ചുകൂട്ടി. തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സിന് ഇറങ്ങിയ കേരളം പരമാവധി ബംഗാളിനൊപ്പം എത്തുവാന്‍ ശ്രമിച്ചു. 10 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് കേരളം നേടി. രാജീവ് പിള്ള കേരളത്തിനായി 27 പന്തില്‍ 46 റണ്‍സ് നേടി. ഇതോടെ കേരളം ആദ്യ ഇന്നിംഗ്‌സില്‍ 25 റണ്‍സ് ലീഡ് വഴങ്ങി.

രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ബംഗാള്‍ പത്ത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് നേടിയത്. രാഹുല്‍ ബംഗാളിനായി 19 പന്തില്‍ 30 നേടി. ജീന്‍ പോള്‍ ലാല്‍ കേരളത്തിനായി 9 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് 116 റണ്‍സ് വിജയലക്ഷ്യം വേണമായിരുന്നു. എന്നാല്‍ കേരളം 10 ഓവറില്‍ 83-8 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിപ്പിച്ചു. ഇതോടെ കേരളം 33 റണ്‍സിന് ടൂര്‍ണമെന്റില്‍ രണ്ടാമത്തെ തോല്‍വി ഏറ്റുവാങ്ങി.