സൂററ്റ്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ കേരളത്തിനും ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ഗുജറാത്തിനെ 127ന് പുറത്താക്കിയ കേരളം മറുപടി ബാറ്റിങ്ങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 18 എന്ന നിലയിലാണ്. ജലജ് സക്‌സേന (0), സഞ്ജു സാംസണ്‍ (5), സച്ചിന്‍ ബേബി (0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. പി രാഹുല്‍ (4), റോബിന്‍ ഉത്തപ്പ (7) എന്നിവരാണ് ക്രീസില്‍. ഗുജറാത്തിനായി ചിന്തന്‍ ഗജ രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് തകര്‍ത്തത്. കെ എം ആസിഫ് രണ്ടും സന്ദീപ് വാര്യര്‍, മോനിഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കതന്‍ പട്ടേല്‍ (36), പിയൂഷ് ചാവ്‌ല (32) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. 

കേരള ടീം: സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, മുഹമ്മദ് അസറുദ്ദീന്‍, പി രാഹുല്‍, മോനിഷ്.