വിഷ്ണു വിനോദ് (16 പന്തില്‍ 24), രോഹന്‍ കുന്നുമ്മല്‍ (32) പുറത്താവാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്.

ലുധിയാന: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. മഴ കാരണം മത്സരം 11 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അരുണാചല്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 4.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 

വിഷ്ണു വിനോദ് (16 പന്തില്‍ 24), രോഹന്‍ കുന്നുമ്മല്‍ (32) പുറത്താവാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. വിഷ്ണു ഒരു സിക്‌സും രണ്ട് ഫോറും നേടി. നേരത്തെ രണ്ട് വിക്കറ്റ് വീതം സിജോമോന്‍ ജോസഫ്, എസ് മിഥുന്‍ എന്നിവരുടെ പ്രകടനമാണ് അരുണാചലിനെ തകര്‍ത്തത്. 

ഒരു സിക്‌സ് പോലും നേടാന്‍ പാക് ബാറ്റര്‍മാര്‍ക്കായില്ല; ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ തോല്‍വി

ദോരിയ (18), തെച്ചി നെറി (12) എന്നിവര്‍ മാത്രമാണ് അരുണാചല്‍ നിരയില്‍ രണ്ടക്കം കണ്ടത്. മീറ്റ് ദര്‍പണ്‍ (1), അഖിലേഷ് സഹാനി (3), രോഹന്‍ ശര്‍മ (5), കംഷ യാങ്‌ഫോ (3)് എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. തെംപോല്‍ (3), ചേതന്‍ ആനന്ദ് (1) എന്നിവര്‍ പുറത്താവാതെ നിന്നു. എന്‍ പി ബേസില്‍ ഒരു വിക്കറ്റ് വീഴ്ത്തി.

സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയാണ് ടീം പ്രഖ്യാചിച്ചത്. എന്നാല്‍ സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം ആയതിനാല്‍ നിലവില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്. 

കേരള ടീം: സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, കൃഷ്ണ പ്രസാദ്, അബ്ദുല്‍ ബാസിത്, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എസ് മിഥുന്‍, എന്‍ പി ബേസില്‍. 

കേരളത്തിന്റെ മുഴുവന്‍ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, സച്ചിന്‍ ബേബി, അബ്ദുല്‍ ബാസിത്, കൃഷ്ണ പ്രസാദ്, മുഹമ്മദ് അസറുദ്ദീന്‍, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എന്‍ പി ബേസില്‍, എഫ് ഫനൂസ്, ആസിഫ് കെ എം, എസ് സച്ചിന്‍.