Asianet News MalayalamAsianet News Malayalam

അയാളെ വിലക്കിയത് നന്നായി; കരിയറില്‍ നേരിട്ട ഏറ്റവും മികച്ച ബൗളറെക്കുറിച്ച് പീറ്റേഴ്സണ്‍

ആസിഫിനെ എങ്ങിനെ നേരിടണമെന്നതിനെക്കുറിച്ച് തനിക്ക് യാതൊരു ക്ലൂവും ഇ്ലല്ലായിരുന്നു. അയാളെ ക്രിക്കറ്റില്‍ നിന്ന് വിലക്കിയതില്‍ എന്നെപ്പോലെ നിരവധി ബാറ്റ്സ്മാന്‍മാര്‍ സന്തോഷിക്കുന്നുണ്ടാവും. ഞാന്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബൗളര്‍ ആസിഫാണ്. അയാളെ എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു-പീറ്റേഴ്സണ്‍
Kevin Pietersen on the best bowler he ever faced
Author
London, First Published Apr 13, 2020, 5:31 PM IST
ലണ്ടന്‍: ക്രീസിലെ പാദചലനങ്ങള്‍കൊണ്ടും ചടുലമായ നീക്കങ്ങള്‍ക്കൊണ്ടും ബൗളര്‍മാരുടെ നിയന്ത്രണം തെറ്റിച്ച ബാറ്റ്സ്മാനാണ് ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്സണ്‍. ബൗളര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള തന്ത്രങ്ങളായിരുന്നു ഇതൊക്കെ. ഫോമിലാണെങ്കില്‍ ഏത് ബൗളറും പീറ്റേഴ്സണ് മുന്നില്‍ വിയര്‍ക്കും. എന്നിട്ടും പീറ്റേഴ്സണെ ബുദ്ധിമുട്ടിച്ച ഒരു ബൗളറുണ്ട്. മറ്റാരുമല്ല, പാക്കിസ്ഥാന്‍ പേസറായിരുന്ന മുഹമ്മദ് ആസിഫ്. ഒത്തുകളിയുടെ പേരില്‍ ക്രിക്കറ്റില്‍ നിന്ന് ഏഴ് വര്‍ഷ വിലക്ക് നേരിട്ട ആസിഫ് പിന്നീടൊരിക്കലും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിട്ടില്ല.

ആസിഫിനെ എങ്ങിനെ നേരിടണമെന്നതിനെക്കുറിച്ച് തനിക്ക് യാതൊരു ക്ലൂവും ഇ്ലല്ലായിരുന്നു. അയാളെ ക്രിക്കറ്റില്‍ നിന്ന് വിലക്കിയതില്‍ എന്നെപ്പോലെ നിരവധി ബാറ്റ്സ്മാന്‍മാര്‍ സന്തോഷിക്കുന്നുണ്ടാവും. ഞാന്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബൗളര്‍ ആസിഫാണ്. അയാളെ എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു-പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി രണ്ട് തവണയും ടി20യില്‍ ഒരു തവണയും പീറ്റേഴ്സണെ ആസിഫ് പുറത്താക്കിയിട്ടുണ്ട്. പീറ്റേഴ്സണ്‍ മാത്രമല്ല ആസിഫിന്റെ മികവിനെ പുകഴ്ത്തിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാനായ ഹാഷിം അംലയും താന്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബൗളര്‍ ആസിഫാണെന്ന് തുറന്നുപറഞ്ഞിരുന്നു. പന്ത് കൈയിലെടുത്താല്‍ ആസിഫ് ശരിക്കും ഭീഷണിയാണ്. ഞാന്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബൗളര്‍ ആസിഫാണ്. അയാളുടെ കൃത്യതയും നിയന്ത്രണവും അപാരമായിരുന്നു. പന്ത് ഇരുവശത്തേക്കും തിരിക്കാന്‍ ആസിഫിനാവുമായിരുന്നു. ഓരോ പന്തിലും നമ്മള്‍ പുറത്താവുമോ എന്ന സംശയം ഉണരും. അസാമാന്യ ബൗളറായിരുന്നു ആസിഫെന്നും അംല പറഞ്ഞിരുന്നു.

Also Read: ലൈവ് ചാറ്റില്‍ പാക് താരം അഹമ്മദ് ഷെഹ്സാദിനെ പൊരിച്ച് കെവിന്‍ പീറ്റേഴ്സണ്‍

പാക്കിസ്ഥാനായി 23 ടെസ്റ്റിലും 38 ഏകദിനത്തിലും 11 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ആസിഫിനെ 2010ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ഒത്തുകളിയുടെ പേരില്‍ ഏഴ് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പിന്നീടൊരിക്കലും ആസിഫ് പാക് ടീമില്‍ തിരിച്ചെത്തിയില്ല. ആസിഫിനൊപ്പം സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍ എന്നിവരെയും വിലക്കിയിരുന്നു. എന്നാല്‍ ആമിര്‍ പ്രായത്തിന്റെ ആനുകൂല്യത്തില്‍ അഞ്ച് വര്‍ഷത്തെ വിലക്ക് പൂര്‍ത്തിയാക്കി പാക് ടീമില്‍ തിരിച്ചെത്തി. സല്‍മാന്‍ ബട്ടും ആസിഫും പിന്നീട് പാക്കിസ്ഥാനായി കളിച്ചില്ല. ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ബട്ടിന്റെ നിര്‍ദേശപ്രകാരം  വാതുവെപ്പുകാരില്‍ നിന്ന് പണം വാങ്ങി ആസിഫും ആമിറും മന:പൂര്‍വം നോ ബോളെറിഞ്ഞുവെന്നായിരുന്നു ആരോപണം.
Follow Us:
Download App:
  • android
  • ios