ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട20 ടീമുകളെ ഇനി ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാല്‍ഡ് നയിക്കും. നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളെ ജേസണ്‍ ഹോള്‍ഡറും, ടി20 ടീമിനെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റുമാണ് നയിക്കുന്നത്. ടെസ്റ്റ് ടീം നായകനായി ഹോള്‍ഡര്‍ തുടരുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രിസഡന്റ് റിക്കി സ്കെറിറ്റ് പറഞ്ഞു.

ലോക ടി20 കിരീടം നിലനിര്‍ത്തുകയാണ് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ പ്രഥമ പിരഗണനയെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ലോകമെമ്പാടുമുള്ള ടി20 ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ളതിന്റെ അനുഭവ സമ്പത്ത് ക്യാപ്റ്റനെന്ന നിലയില്‍ തനിക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

നവംബറില്‍ അഫ്ഗാനെതിരായ പരമ്പരയായിലായിരിക്കും ക്യാപ്റ്റനെന്ന നിലയില്‍ പൊള്ളാര്‍ഡ് അരങ്ങേറുക. ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന്റെ പിന്നാലെയാണ് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ സ്ഥാനത്ത് പുതിയ പരീക്ഷണത്തിന് തയാറാവുന്നത്.