ഗയാന: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20യിലെ മോശം പെരുമാറ്റത്തിന് കീറോണ്‍ പൊള്ളാര്‍ഡിന് പിഴശിക്ഷ. ഐസിസി പെരുമാറ്റചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.4 ലംഘിച്ച വിന്‍ഡീസ് താരത്തിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയാണ് ചുമത്തിയത്. പൊള്ളാര്‍ഡിന് ഒരു ഡീമെറിറ്റ് പോയിന്‍റും വിധിച്ചിട്ടുണ്ട്. 

അംപയറോട് മോശമായി പെരുമാറിയതാണ് പൊള്ളാര്‍ഡിന് കുരുക്കായത്. രണ്ടാം ടി20ക്കിടെ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറെ വേണമെന്ന പൊള്ളാര്‍ഡിന്‍റെ ആവശ്യം അംപയര്‍ തള്ളുകയും ഓവര്‍ തീരാനായി കാത്തിരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ അംപയറുടെ നിര്‍ദേശം പൊള്ളാര്‍ഡ് അനുസരിച്ചില്ല.

കുറ്റം സമ്മതിക്കാത്തതിനാല്‍ പൊള്ളാര്‍ഡിനെ വിളിച്ചുവരുത്തി വിശദീകരണം തേടി മാച്ച് റഫറി ജെഫ് ക്രോ. ഇതിന് ശേഷമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പൊള്ളാര്‍ഡിന് ശിക്ഷ വിധിച്ചത്.