ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ടീമിനോടുള്ള കൂറിനെക്കുറിച്ച് ജസ്പ്രീത് ബുമ്രയും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഹാര്‍ദ്ദിക്കിന്‍റെ നായകനായുള്ള തിരിച്ചുവരവില്‍ ബുമ്രക്കും സൂര്യകുമാര്‍ യാദവിനും ടീമിലെ മറ്റു ചില താരങ്ങള്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന.

മുംബൈ: രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയതിനെതിരെ ഒളിയമ്പെയ്ത് മുന്‍ താരം ടീമിന്‍റെ ബാറ്റിംഗ് പരിശീലകനുമായ കെയ്റോണ്‍ പൊള്ളാര്‍ഡ്. ഇന്നലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പൊള്ളാര്‍ഡ് പോസ്റ്റ് ചെയ്ത സന്ദേശമാണ് ആരാധകരെ അമ്പരപ്പിച്ചത്.

മഴ പെയ്ത് തീര്‍ന്നാല്‍ പിന്നെ കുട എല്ലാവര്‍ക്കുമൊരു ബാധ്യതയാണ്, ഗുണമില്ലെങ്കില്‍ പിന്നെ കൂറും ഉണ്ടാവില്ല എന്ന സന്ദേശമാണ് പൊള്ളാര്‍ഡ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത്. ഇത് രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്മെന്‍റ് തീരുമാനത്തെ ഉദ്ദേശിച്ചാണെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ തന്‍റെ ഇന്‍സ്റ്റ പോസ്റ്റിനെക്കുറിച്ച് പൊള്ളാര്‍ഡ് കൂടുതലൊന്നും പറയാന്‍ തയാറായിട്ടുമില്ല.

Scroll to load tweet…

അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ട്രേഡിലൂടെ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിച്ചത്. പിന്നാലെ രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനാക്കുമെങ്കില്‍ മാത്രമെ തിരിച്ചുവരൂവെന്ന് ഹാര്‍ദ്ദിക് മുംബൈ ഇന്ത്യന്‍സിന് മുമ്പില്‍ ഉപാധിവെച്ചുവെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ പുറത്തുവന്നു.

ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ടീമിനോടുള്ള കൂറിനെക്കുറിച്ച് ജസ്പ്രീത് ബുമ്രയും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഹാര്‍ദ്ദിക്കിന്‍റെ നായകനായുള്ള തിരിച്ചുവരവില്‍ ബുമ്രക്കും സൂര്യകുമാര്‍ യാദവിനും ടീമിലെ മറ്റു ചില താരങ്ങള്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന.

Scroll to load tweet…

രണ്ട് വര്‍ഷം മുമ്പ് ഹര്‍ദ്ദിക്കിനെ നിലനിര്‍ത്താതെ പൊള്ളാര്‍ഡിനെ നിലനിര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് തീരുമാനത്തിലെ അതൃപ്തിമൂലമാണ് ഹാര്‍ദ്ദിക് ടീം വിട്ട് ഗുജറാത്തിലേക്ക് പോയതെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. പൊള്ളാര്‍ഡിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കൂടി പുറത്തുവന്നതോ മുംബൈ ഇന്ത്യന്‍സിന് ഇനി ഒരു കുടുംബമെന്ന വിളി ചേരില്ലെന്ന് ആരാധകരും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക