സിഎസ്‌കെ ജേഴ്സിയിൽ തന്‍റെ ആദ്യ സെഞ്ച്വറി കുറിച്ച മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിലാണ് ചെന്നൈ ആരാധകർ ഇന്നും ഉറ്റുനോക്കുന്നത്.

ചെന്നൈ: ഐപിഎല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ചെന്നൈക്കെതിരെ ഇറങ്ങുന്നത്. പേസര്‍ നവദീപ് സെയ്നിക്ക് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. മുന്‍ നായകന്‍ എം എസ് ധോണി ഇന്നും ചെന്നൈ നിരയിലില്ല.

Add Asianetnews as a Preferred SourcegooglePreferred

തുടർ തോൽവികൾക്ക് ശേഷം സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തില്‍ ഡൽഹിക്കെതിരെ നേടിയ തകർപ്പൻ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. മറുവശത്ത്, കളിച്ച മത്സരങ്ങളിലെല്ലാം പരാജയപ്പെട്ട് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള കൊല്‍ക്കത്ത സീസണിലെ ആദ്യ ജയം തേടിയാണ് ചെപ്പോക്കിലിറങ്ങുന്നത്.

Scroll to load tweet…

സിഎസ്‌കെ ജേഴ്സിയിൽ തന്‍റെ ആദ്യ സെഞ്ച്വറി കുറിച്ച മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിലാണ് ചെന്നൈ ആരാധകർ ഇന്നും ഉറ്റുനോക്കുന്നത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ചെന്നൈക്ക് വ്യക്തമായ ആധിപത്യമുണ്ട്. ആകെ 31 മത്സരങ്ങൾ കളിച്ചതില്‍ ചെന്നൈ 20 കളികള്‍ ജയിച്ചപ്പോള്‍ കൊൽക്കത്ത ജയിച്ചത് 11 എണ്ണത്തില്‍ മാത്രമാണ്. എന്നാൽ 2022-ന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ഇരു ടീമുകളും 3-3 എന്ന നിലയിൽ തുല്യശക്തികളാണ്.

ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, ഗുർജപ്‌നീത് സിംഗ്, ഖലീൽ അഹമ്മദ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, അംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, രമൺദീപ് സിംഗ്, അനുകുൽ റോയ്, വരുൺ ചക്രവർത്തി, വൈഭവ് അറോറ, കാർത്തിക് ത്യാഗി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക