വരുണ്‍ ചക്രവര്‍ത്തിക്ക് പകരം റൊവ്മാന്‍ പവലും സുനില്‍ നരെയ്ന് പകരം നവദീപ് സെയ്നിയുമാണ് കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവലിലെത്തിയത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത പഞ്ചാബിനെതിരെ ഇറങ്ങുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും അസുഖബാധിതനായ മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരെയ്നും കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വരുണ്‍ ചക്രവര്‍ത്തിക്ക് പകരം റൊവ്മാന്‍ പവലും സുനില്‍ നരെയ്ന് പകരം നവദീപ് സെയ്നിയുമാണ് കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവലിലെത്തിയത്. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും ഇല്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ കൊല്‍ക്കത്ത പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. കളിച്ച രണ്ട് കളിയും ജയിച്ച പഞ്ചാബ് ആകട്ടെ നാലാം സ്ഥാനത്താണ്.

Scroll to load tweet…

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), കൂപ്പർ കനോലി, നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, സേവ്യർ ബാർട്ട്ലെറ്റ്, വൈശാഖ് വിജയ്കുമാർ, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവൻ: ഫിൻ അലൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, അംഗക്രിഷ് രഘുവൻഷി (വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, റിങ്കു സിംഗ്, രമൺദീപ് സിംഗ്, അനുകൂൽ റോയ്, നവദീപ് സൈനി, വൈഭവ് അറോറ, കാർത്തിക് ത്യാഗി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക