എന്നാല്‍ സഞ്ജു കീപ്പറായി പ്ലേയിംഗ് ഇലവനില്‍ എത്തുമോ എന്ന കാര്യത്തില്‍ രാഹുല്‍ ഉറപ്പു നല്‍കിയില്ല. ഏകദിന ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ സഞ്ജു മധ്യനിരയിലാണ് കളിക്കാറുള്ളത്. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ് സഞ്ജു ഇന്ത്യക്കായി ഇറങ്ങുക.

ജൊഹാനസ്ബര്‍ഗ്: ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അവഗണിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കിട്ടുന്ന അവസാന അവസരമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര. യുവതാരങ്ങളുടെ തള്ളിക്കയറ്റത്തില്‍ പിടിച്ചു നില്‍ക്കാനും ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിന് എടുത്തുപറയാവുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുത്തെ മതിയാവു. ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയും ഏകദിന ടീമിലില്ലാത്തതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഇടം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

ഇതിനിടെ സഞ്ജു സാംസണിന്‍റെ ഇന്ത്യന്‍ ടീമിലെ റോളിന്‍റെ കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് നായകന്‍ കെ എല്‍ രാഹുല്‍. ഏകദിന പരമ്പരക്ക് തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ സഞ്ജു ഏത് പൊസിഷനിലാണ് ബാറ്റ് ചെയ്യുക എന്ന് വ്യക്തമാക്കിയിരിക്കുന്നത്. സഞ്ജുവിനെ മധ്യനിര ബാറ്ററായാണ് പരിഗണിക്കുന്നതെന്നും അഞ്ചാമതോ ആറാമതോ ഫിനിഷറായിട്ടാവും സഞ്ജു ഇറങ്ങുകയെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്, മത്സര സമയം; സൗജന്യമായി കാണാനുള്ള വഴികള്‍

എന്നാല്‍ സഞ്ജു കീപ്പറായി പ്ലേയിംഗ് ഇലവനില്‍ എത്തുമോ എന്ന കാര്യത്തില്‍ രാഹുല്‍ ഉറപ്പു നല്‍കിയില്ല. ഏകദിന ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ സഞ്ജു മധ്യനിരയിലാണ് കളിക്കാറുള്ളത്. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ് സഞ്ജു ഇന്ത്യക്കായി ഇറങ്ങുക. വരുന്ന മത്സരത്തില്‍ ഞാന്‍ തന്നെയാകും വിക്കറ്റ് കീപ്പറായി കളിക്കുക. എന്നാല്‍ പരമ്പരയിലെ ഏതെങ്കിലും മത്സരങ്ങളില്‍ അവസരം വരുമ്പോള്‍ സഞ്ജുവിനെ കീപ്പറായി ഉപയോഗിക്കാനും ശ്രമിക്കും-രാഹുല്‍ പറഞ്ഞു.

ഇതോടെ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്‍റെ റോള്‍ ഫിനിഷറുടേതായിരിക്കുമെന്ന കാര്യത്തില്‍ വ്യക്ത നല്‍കുകയാണ് രാഹുല്‍ ചെയ്തത്. ടി20 ക്രിക്കറ്റില്‍ തിളങ്ങിയ റിങ്കു സിംഗിനെയും ഫിനിഷറുടെ റോളിലേക്ക് പരിഗണിക്കുന്നതിനാല്‍ ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം കിട്ടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. രണ്ടാം മത്സരം മുതല്‍ ശ്രേയസ് അയ്യര്‍ ടെസ്റ്റ് ടീമിലേക്ക് പോകുന്നതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക