റിഷഭ് പന്ത് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞാല്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനായി രാഹുലും ശ്രേയസ് അയ്യരും തമ്മിലാകും കടുത്ത മത്സരം നടക്കുക.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങിയെങ്കിലും സെഞ്ചുറിയുമായി ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് കെ എല്‍ രാഹുലായിരുന്നു. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറുമായ രാഹുല്‍ ഇതോടെ ടെസ്റ്റ് ടീമിലെ ഒഴിവാക്കാനാവാത്ത താരമായതായും വിലയിരുത്തലുണ്ടായി. എന്നാല്‍ രണ്ടാം ഇന്നിംഗ്സിലും കേപ്ടൗണ്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിലും രാഹുലിന് ഫോമിലാവാനായില്ല.

റിഷഭ് പന്ത് പരിക്കുമാറി തിരിച്ചെത്തുമ്പോള്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിര്‍ത്തുമോ എന്ന ചോദ്യവും ഇതോടെ ഉയര്‍ന്നു തുടങ്ങി. ഇതിനിടെ റിഷഭ് പന്ത് തിരിച്ചെത്തുമ്പോള്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായി കടുത്ത മത്സരം നടക്കുമെന്നും അത് പക്ഷെ പന്തും രാഹുലും തമ്മിലായിരിക്കില്ലെന്നും തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. പന്ത് തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനായി രാഹുലും ശ്രേയസ് അയ്യരും തമ്മിലാകും മത്സരമെന്നും മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

കളിയിലെ താരമായശേഷം ഹിന്ദിയിൽ സംസാരിച്ച് സിറാജ്, പരിഭാഷകനായി ബുമ്ര; തന്നെ പുകഴ്ത്തുന്ന ഭാഗം ബോധപൂർവം ഒഴിവാക്കി

കിട്ടുന്ന അവസരങ്ങളിലെല്ലാം മികവ് കാട്ടാന്‍ അത് ഏത് ഫോര്‍മാറ്റിലായാലും രാഹുല്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരു രണ്ട് വര്‍ഷം കഴിയുമ്പോള്‍ റിഷഭ് പന്ത് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞാല്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനായി രാഹുലും ശ്രേയസ് അയ്യരും തമ്മിലാകും കടുത്ത മത്സരം നടക്കുക. കാരണം, റിഷഭ് പന്ത് ഫിറ്റാണെങ്കില്‍ പിന്നെ വേറെ വിക്കറ്റ് കീപ്പര്‍ ബാറ്ററെ നോക്കേണ്ട കാര്യമില്ല. ടെസ്റ്റ് ബാറ്ററെന്ന നിലയിലും പന്ത് മുതല്‍ക്കൂട്ടാണ്.

ആദ്യ ടെസ്റ്റില്‍ രാഹുല്‍ സെഞ്ചുറി നേടിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഡീന്‍ എല്‍ഗാറിന്‍റെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച് ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ 260 റണ്‍സെങ്കിലും ലീഡുണ്ടായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയം സാധ്യമാകുമായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റിലും ശ്രേയസ് അയ്യര്‍ക്ക് തിളങ്ങാനായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക