Asianet News MalayalamAsianet News Malayalam

ഈ തിരിച്ചുവരവിന് പിന്നില്‍ രാഹുല്‍ ദ്രാവിഡായിരുന്നു: കെ.എല്‍ രാഹുല്‍

ചെറിയ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ കെ.എല്‍. രാഹുല്‍ തകര്‍പ്പന്‍ ഫോമിലാണ്. ഓസീസിനെതിരെ രണ്ട് ട്വന്റി20 മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് ഇതല്ലായിരുന്നു അവസ്ഥ. സ്ത്രീ വിരുദ്ധ  പരാമര്‍മശത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു.

KL Rahul says Rahul Dravid helped me to regain form
Author
Bengaluru, First Published Feb 28, 2019, 11:18 PM IST

ബംഗളൂരു: ചെറിയ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ കെ.എല്‍. രാഹുല്‍ തകര്‍പ്പന്‍ ഫോമിലാണ്. ഓസീസിനെതിരെ രണ്ട് ട്വന്റി20 മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് ഇതല്ലായിരുന്നു അവസ്ഥ. സ്ത്രീ വിരുദ്ധ  പരാമര്‍മശത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നെ മോശം ഫോമും. എന്നാല്‍ താരമിപ്പോള്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ഇതിനെല്ലാം പിന്നില്‍ ഇന്ത്യ എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണെന്ന് കെ.എല്‍ രാഹുല്‍.

സീനിയര്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം താരത്തെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കാര്യവട്ടത്ത് ദ്രാവിഡിന്റെ കീഴിലുള്ള ക്യംപിലെത്തിയ രാഹുല്‍ ഇവിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ആദ്യ മത്സരത്തില്‍ 25 പന്തില്‍ 13ന് പുറത്തായിരുന്നു. ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കുന്നതിന് മുമ്പുള്ള ഏഴ് ഇന്നിങ്‌സില്‍ രാഹുലിന് നേടാനായത് വെറും 122 റണ്‍സാണ്.  എന്നാല്‍ അതിന് ശേഷമുള്ള ഏഴ് ഇന്നിങ്‌സില്‍ താരം 322 റണ്‍സ് അടിച്ചെടുത്തു. ബംഗളൂരു ടി20യും ഇതില്‍ ഉള്‍പ്പെടും. ഇതിനെല്ലാം ദ്രാവിഡിനോട് നന്ദി പറയുകയാണ് താരം.

രാഹുല്‍ തുടര്‍ന്നു... ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കുകയെന്നത് ഒരു പിടിവള്ളിയായിരുന്നു. ഒരുപാട് സമ്മര്‍ദ്ദമൊന്നുമില്ലായിരുന്നു. അതുക്കൊണ്ട് തന്നെ കഴിവിലും ടെക്‌നിക്കിലും ശ്രദ്ധിക്കാന്‍ കഴിഞ്ഞു. രാഹുല്‍ ദ്രാവിഡുമായി ഒരുപാട് സമയം ചെലവഴിച്ചു. ക്രിക്കറ്റിനെ കുറിച്ച് മാത്രമായിരുന്നു സംസാരം. അദ്ദേഹത്തിന്റെ നിര്‍ദേശവും വാക്കുകളുമാണ് ഫോം വീണ്ടെടുക്കാന്‍ സഹായിച്ചത്.

Follow Us:
Download App:
  • android
  • ios