ഇന്ത്യന്‍ ടീമിനൊപ്പം രാഹുല്‍ പോകുന്നില്ല. ഈ ആഴ്ച അവസാനം കായികക്ഷമതാ പരിശോധനയില്‍ പങ്കെടുത്ത് വിജയിച്ചാല്‍ മാത്രമെ രാഹുലിനെ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കു. അതേസമയം, പരിക്കില്‍ നിന്ന് മോചിതനാകാത്ത രാഹുല്‍ ടീമില്‍ തിരിച്ചെത്താന്‍ നേരിയ സാധ്യത മാത്രമെയുള്ളൂവെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബൈ: അടുത്ത മാസം ആദ്യം ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന്(England vs India) ഇറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എല്‍ രാഹുലിന്‍റെ(KL Rahul) പരിക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ട20 പരമ്പരക്ക് തൊട്ടു മുമ്പ് നാഭിക്ക് പരിക്കേറ്റ രാഹുലിന് ബര്‍മിംഗ്ഹാമില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്‍റെ പരിക്ക് ഇതുവരെ ഭേദമായിട്ടില്ല. ഇന്നാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നത്.
ഇന്ത്യന്‍ ടീമിനൊപ്പം രാഹുല്‍ പോകുന്നില്ല. ഈ ആഴ്ച അവസാനം കായികക്ഷമതാ പരിശോധനയില്‍ പങ്കെടുത്ത് വിജയിച്ചാല്‍ മാത്രമെ രാഹുലിനെ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കു. അതേസമയം, പരിക്കില്‍ നിന്ന് മോചിതനാകാത്ത രാഹുല്‍ ടീമില്‍ തിരിച്ചെത്താന്‍ നേരിയ സാധ്യത മാത്രമെയുള്ളൂവെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐപിഎല്‍: സംപ്രേഷണവകാശത്തിലൂടെ സ്വന്തമാക്കിയ 48,390 കോടി ബിസിസിഐ എന്തു ചെയ്യും
ജൂലൈ ഒന്നു മുതല്‍ അഞ്ച് വരെ നടക്കുന്ന ടെസ്റ്റില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീം അംഗങ്ങളില്‍ റിഷഭ് പന്ത് ഒഴികെയുള്ളവരാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന പന്ത് ഇതിനുശേഷം അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകും.
പരമ്പരയില്‍ ഒരേയൊരു ടെസ്റ്റ് മാത്രമേയുള്ളൂ എന്നതിനാല്‍ രാഹുലിന് പകരക്കാരനെ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. 17 അംഗ ടീമില്‍ പകരക്കാരനായ ശുഭ്മാന്‍ ഗില്ലുണ്ടെന്നതിനാലാണിത്. അത്യാവശ്യ ഘട്ടങ്ങളില്‍ ചേതേശ്വര്‍ പൂജാരയെയും ഓപ്പണര്‍ സ്ഥാനത്തേകക് പരിഗമിക്കാനാവും. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റാണ് ഇന്ത്യ ബര്‍മിംഗ്ഹാമില്‍ കളിക്കുക. കൊവിഡ് കാരണമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ അവസാന ടെസ്റ്റ് കളിക്കാതെ മടങ്ങിയത്. നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം- Rohit Sharma (Capt), KL Rahul (VC), Shubman Gill, Virat Kohli, Shreyas Iyer, Hanuma Vihari, Cheteshwar Pujara, Rishabh Pant (wk), KS Bharat (wk), R Jadeja, R Ashwin, Shardul Thakur, Mohd Shami, Jasprit Bumrah, Mohd Siraj, Umesh Yadav, Prasidh Krishna.
