നാല് റണ്‍സെടുത്ത താരത്തെ നസീം ഷാ ബൗള്‍ഡാക്കുകയായിരുന്നു. ഇന്‍സൈഡ് എഡ്ജായ പന്ത് സ്റ്റംപില്‍ പതിക്കുകയായിരുന്നു. ഉത്തരവാദിത്തം കാണിക്കാതെ രാഹുല്‍ പുറത്തായതിന് പിന്നാലെ താരത്തിനെതിരെ ട്രോളുകളും വരികയാണ്.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിജയിച്ചെങ്കിലും ഇന്ത്യയുടെ പ്രധാന ആശങ്കയ്ക്ക് കുറവൊന്നുമില്ല. ഓപ്പണിംഗ് സഖ്യം തന്നെയാണിത്. പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുലിന് ഇതുവരെ ഫോമിലേക്ക് ഉയരാനായിട്ടില്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നം. ഇന്ന് 160 റണ്‍സ് പിന്തുടരുമ്പോള്‍ മികച്ച തുടക്കം നല്‍കേണ്ടത് രാഹുലിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ എട്ട് പന്ത് മാത്രമായിരുന്നു രാഹുലിന്റെ ആയുസ്. 

നാല് റണ്‍സെടുത്ത താരത്തെ നസീം ഷാ ബൗള്‍ഡാക്കുകയായിരുന്നു. ഇന്‍സൈഡ് എഡ്ജായ പന്ത് സ്റ്റംപില്‍ പതിക്കുകയായിരുന്നു. ഉത്തരവാദിത്തം കാണിക്കാതെ രാഹുല്‍ പുറത്തായതിന് പിന്നാലെ താരത്തിനെതിരെ ട്രോളുകളും വരികയാണ്. രാഹുലിന് പകരം ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്നവരുണ്ട്. ടീമിലെത്താന്‍ എന്ത് യോഗ്യതയാണ് രാഹുലിനുള്ളതെന്നാമ് മറ്റു ചിലരുടെ ചോദ്യം. ഇതിനിടെ താരം അടുത്തകാലത്ത് പാകിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനവും ചിലര്‍ എടുത്തുകാണിക്കുന്നു.

അടുത്തകാലത്ത് പാകിസ്ഥാനെതിരെ രാഹുല്‍ കളിച്ചപ്പോഴെല്ലാം പൂര്‍ണ പരാജയമായിരുന്നു. പാകിസ്ഥാനെതിരെ കഴിഞ്ഞ നാല് ടി20 ഇന്നിംഗ്‌സുകളില്‍ 35 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. ഇന്ന് നാല് റണ്‍സിനാണ് രാഹുല്‍ പുറത്തായത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ രണ്ടാം മത്സരത്തില്‍ 28 റണ്‍സിന് രാഹുല്‍ പുറത്തായി. ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ രാഹുല്‍ മടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ മൂന്ന് റണ്‍സായിരുന്നു സമ്പാദ്യം. രാഹുലിനെതിരെ വന്ന ചില ട്രോളുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പാകിസ്ഥാന്‍ മുന്നോട്ടുവച്ച് 160 വിജയലക്ഷ്യം കോലിയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മറികടക്കുന്നത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറില്‍ 15 റണ്‍സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില്‍ കോലി സിക്‌സ് നേടിയിരുന്നു. 

അവസാന ഒാവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്. ആദ്യ പന്തില്‍ ഹാര്‍ദിക് ഔട്ട്. ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക്. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. കൂടെ നോബോളും. അവസാന മൂന്ന് പന്തില്‍ വേണ്ടത് ആറ് റണ്‍. അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ അഞ്ച് റണ്‍. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല്‍ കോലി ബൗള്‍ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്. അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. കാര്‍ത്തിക് പുറത്ത്. ആര്‍ അശ്വിന്‍ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.