വനിതാ പ്രീമിയർ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായുള്ള താരലേലം ബുധനാഴ്ച കൊച്ചിയിൽ നടക്കും. 27 സ്ഥാനങ്ങളിലേക്ക് 146 താരങ്ങളാണ് മത്സരിക്കുന്നത്. കേരളത്തിൽ നിന്ന് മൂന്ന് താരങ്ങൾ ലേലപ്പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
കൊച്ചി: ബുധനാഴ്ചയാണ് കൊച്ചി വേദിയാകുന്ന വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി 20 താരലേലം. 27 സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് 146 താരങ്ങള്‍. ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണ് വേണ്ടിയുള്ള ലേലമാണ് നടക്കുക. 2027 ജനുവരി 14 മുതല്‍ ഫെബ്രുവരി 7 വരെയാണ് ലീഗ്. അതിന് മുന്നോടിയായാണ് താര ലേലം. ഒക്ടോബര്‍ 28ന് വൈകീട്ട് അഞ്ചരയ്ക്കാണ് താരലേലം. 149 പേരുടെ ചുരുക്കപ്പട്ടിക നേരത്തെ പുറത്തു വന്നിരുന്നു. 27 താരങ്ങള്‍ക്കാണ് അവസരം. കഴിഞ്ഞ തവണത്തേതുപോലെ 5 ടീമുകള്‍ തന്നെ.
ഡെല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ യുപി വാരിയേര്ഴ്സ്. ഇതുവരെ നടന്ന് നാലു ടൂര്‍ണമെന്റുകള്‍. രണ്ടു തവണ മുംബൈ ഇന്ത്യന്‍സും രണ്ടു തവണ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും കപ്പടിച്ചു. ഇനി ഓരോ ടീമിനും എത്ര തുക ബാക്കിയുണ്ട്. എത്ര താരങ്ങളെ വാങ്ങാം എന്ന് പരിശോധിക്കാം. യുപി വാരിയേഴ്സിന് 3.65 കോടി ബാക്കിയുണ്ട്. 7 താരങ്ങളെ വാങ്ങാം. രണ്ട് വിദേശ താരങ്ങളെ എടുക്കാം. ഗുജറാത്ത് ജയന്റ്സ്, 1.25 കോടി കയ്യിലുണ്ട്. മൂന്ന് ഒഴിവുകള്‍. ഒരു വിദേശ താരത്തെ സ്വന്തമാക്കാം.
ആര്‍സിബിക്ക് 1.15 കോടി കയ്യിലുണ്ട്, അഞ്ച് താരങ്ങളെ വാങ്ങാം. 2 വിദേശ താരങ്ങളാകാം. ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ച് താരങ്ങളുടെ കുറവുണ്ട്. ഒരു വിദേശത്തെ താരത്തെ സ്വന്തമാക്കാം. 1.10 കോടി മുംബൈ ഇന്ത്യന്‍സിന് ഏഴ് ഒഴിവുണ്ട്. കയ്യില്‍ പക്ഷേ, ഒരു കോടി മാത്രമേ ഉള്ളൂ. ഒരു വിദേശ താരത്തെ വാങ്ങാം. 119 ഇന്ത്യ താരങ്ങള്‍ പട്ടികയിലുണ്ട്. ഇവരില്‍ 20 പേര്‍ക്ക് ഇത്തവണ അവസരം കിട്ടും. 27 വിദേശ താരങ്ങള്‍ ചുരുക്കപ്പട്ടിയിലുണ്ട്. ഇവരില്‍ ഏഴുപേര്‍ക്ക് ഇത്തവണ പ്രീമിയര്‍ ലീഗില്‍ കളിക്കാം. കേരളത്തില്‍ നിന്നുള്ള 3 താരങ്ങള്‍ ലേലപ്പട്ടികയിലുണ്ട്.
സ്പിന്നര്‍ ആശ ശോഭന, പേസര്‍ ജോഷിത, ബാറ്റര്‍ ദിവ്യ ഗണേഷ് എന്നിവര്‍ ആണ് ചുരുക്കപട്ടികയില്‍; ആശയും ജോഷിതയും മുന്‍പ് ലീഗ് കളിച്ചിട്ടുണ്ട്. വയനാട്ടുകാരായ മിന്നുമണിയെ ഡെല്‍ഹി ക്യാപിറ്റല്‍സും സജ്ന സജീവനെ മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തിയിരുന്നു.





