ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇന്ന് 31 വയസ് പൂര്‍ത്തിയായി. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന കോലി അവധിസമയങ്ങള്‍ ആസ്വദിക്കുകയാണ്.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇന്ന് 31 വയസ് പൂര്‍ത്തിയായി. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന കോലി അവധിസമയങ്ങള്‍ ആസ്വദിക്കുകയാണ്. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും കൂടെയുണ്ട്. ഭൂട്ടാനിലാണ് ഇരുവരുമിപ്പോള്‍. അവിടെ നിന്നുള്ള ചിത്രങ്ങള്‍ അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

ഭൂട്ടാനിലെ ചെറിയൊരു ഗ്രാമത്തില്‍ സാധാരണക്കാര്‍ക്കൊപ്പം സമയം ചിലവിടുന്ന ചിത്രമാണ് അനുഷ്‌ക പുറത്തുവിട്ടത്. ഇന്‍സ്റ്റ്ഗ്രാം പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''8.5 കിലോമീറ്റര്‍ ട്രക്കിങ്ങിനൊടുവില്‍ ഞങ്ങള്‍ കുന്നിന്‍ചെരുവിലെ ചെറിയൊരു വീട്ടിലെത്തി. അവിടെ നാല് മാസം പ്രായമുള്ള പശു കിടാവിനെ തീറ്റ കൊടുത്തു. നടന്ന് ക്ഷീണിച്ചെങ്കില്‍ ചായ കുടിക്കാമെന്ന് വീട്ടുടമസ്ഥന്‍ ഞങ്ങളോട് പറഞ്ഞു. 

View post on Instagram

അവര്‍ക്ക് അറിയില്ലായിരുന്നു ഞങ്ങള്‍ ആരാണെന്ന്. അവര്‍ നല്ല രീതിയില്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി. അവര്‍ക്കൊപ്പം സംസാരിച്ച് കുറച്ചുനേരം ചെലവഴിച്ചു. അവര്‍ കരുതിയത് ഞങ്ങള്‍ നാടുകാണാന്‍ വന്നവരാണെന്നാണ്.ജീവിതമെന്നതിന്റെ ശരിയായ അര്‍ഥം ഇതെല്ലെങ്കില്‍ മറ്റെന്താണെന്ന് എനിക്ക് അറിയില്ല. ഈ അനുഭവം ഞങ്ങള്‍ രണ്ടുപേരും ഒരിക്കലും മറക്കില്ല.'' എന്നിങ്ങനെയാണ് അനുഷ്‌ക പോസ്റ്റിലുണ്ടായിരുന്നത്. ആ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ഫോട്ടോയും അനുഷ്‌ക പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് കാണാം.

View post on Instagram