കൊല്‍ക്കത്തയുടെ ഒന്‍പതാമത്തെ നായകനാണ് മുപ്പത്തിയാറുകാരനായ രഹാനെ.
ബെംഗളൂരു: ഐപിഎല്‍ പതിനെട്ടാം സീസണ് ഇനി പതിനൊന്ന് ദിവസമാണ് ബാക്കി. കിരീടം നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളിയുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ എന്ന തലയെടുപ്പോടെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. നാലാം കിരീടം ലക്ഷ്യമിടുന്ന കൊല്‍ക്കത്തയെ ഇക്കുറി നയിക്കുന്നത് സീനിയര്‍ താരം അജിന്‍ക്യ രഹാനെ. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ച ശ്രേയസ് അയ്യര്‍ പ്രതിഫലതര്‍ക്കത്തെ തുടര്‍ന്ന് ടീം വിട്ടതോടെയാണ് രഹാനെയ്ക്ക് നറുക്കുവീണത്. താരലേലത്തില്‍ 23.75 കോടി രൂപയ്ക്ക് കെകെആര്‍ നിലനിര്‍ത്തിയ വെങ്കിടേഷ് അയ്യര്‍ നായകനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഒന്നരക്കോടിക്ക് ടീമില്‍ എത്തിയ രഹാനെയുടെ പരിചയ സമ്പത്തില്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.
കൊല്‍ക്കത്തയുടെ ഒന്‍പതാമത്തെ നായകനാണ് മുപ്പത്തിയാറുകാരനായ രഹാനെ. മെഗാതാരലേലത്തില്‍ വെങ്കിടേഷ് അയ്യര്‍ക്കൊപ്പം റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരൈന്‍,വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിംഗ് എന്നിവരെ നിലനിര്‍ത്തിയ കൊല്‍ക്കത്തയുടെ കോര്‍ ടീമില്‍ കാര്യമായ മാറ്റമില്ല. മോയിന്‍ അലി, ഉമ്രാന്‍ മാലിക്, ക്വിന്റണ്‍ ഡി കോക്ക്, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡേ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, റഹ്മത്തുള്ള ഗുര്‍ബാസ്, ആന്റിച് നോര്‍കിയ, ഹര്‍ഷിത് റാണ എന്നിവരടക്കം പതിനഞ്ചുപേര്‍ കൂടി സ്‌ക്വാഡിലേക്ക് എത്തുകയും ചെയ്തു. ശ്രേയസ് അയ്യര്‍ക്കൊപ്പം മിച്ചല്‍ സ്റ്റാര്‍ക്ക് ഫില്‍ സോള്‍ട്ട്, നിതിഷ് റാണ എന്നിവരാണ് ടീം വിട്ട പ്രധാന താരങ്ങള്‍. കൊല്‍ക്കത്തയുടെ ഭാഗ്യമായ ഗൗതം ഗംഭീറും ഇക്കുറി ടീമിനൊപ്പമില്ല.
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവസാന ലീഗ് മത്സരത്തിന്! ആരാധകര്‍ക്ക് വേണ്ടത് ഒരു ജയം, എതിരാളി ഹൈദരാബാദ്
പതിനേഴ് വര്‍ഷത്തിനിടെ മൂന്ന് തവണ കെകെആര്‍ ഐപിഎല്‍ ചാ്പ്യന്‍മാര്‍ ആയപ്പോഴെല്ലാം ഗംഭീര്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. 2012ലും 2014ലും ട്രോഫി ഉയര്‍ത്തിയ നായകന്‍. കഴിഞ്ഞ സീസണില്‍ പരിശീലകനായും ഗംഭീര്‍ കൊല്‍ക്കത്തയെ ചാംപ്യന്‍മാരാക്കി. ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായതോടെ ഈ സീസണില്‍ കൊല്‍ക്കത്തയക്ക് തന്ത്രമോതുക മുന്‍താരം ചന്ദ്രകാന്ത് പണ്ഡിറ്റ്. സഹപരിശീലകനായി ഓട്ടിസ് ഗിബ്‌സണും ഉപദേഷ്ടാവായി ഡ്വയിന്‍ ബ്രാവോയും ഉണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ പതിനാല് മത്സരങ്ങളുള്ള കൊല്‍ക്കത്തയ്ക്ക് ഏഴ് വീതം ഹോം ആന്‍ഡ് എവേ പോരാട്ടങ്ങള്‍. മാര്‍ച്ച് 22ന് ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.

