Asianet News MalayalamAsianet News Malayalam

ആ സെഞ്ചുറി ശ്രീരാമന്, ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറി ശ്രീരാമന് സമര്‍പ്പിച്ച് ഇന്ത്യൻ താരം

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്നലെ സമാപിച്ച ആദ്യ അനൗദ്യഗിക ടെസ്റ്റില്‍ ഭരതിന്‍റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഐതിഹാസിക സമനില സ്വന്തമാക്കിയത്.

KS Bharat dedicated his century against England Lions to Shree Ram ahead of the 'Pran Pratishtha
Author
First Published Jan 21, 2024, 3:42 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ നേടിയ സെഞ്ചുറി ശ്രീരാമന് സമര്‍പ്പിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്. ഇന്നലെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരത്തിലാണ് ഏഴാമനായി ഇറങ്ങിയ ഭരത് സെഞ്ചുറി നേടിയത്. സെഞ്ചുറി നേടിയശേഷം ബാറ്റുയര്‍ത്തി ശ്രീരാമന്‍ വില്ല് കുലക്കുന്നതുപോലെ കാണിച്ച ഭരത് കൈയില്‍ പച്ചകുത്തിയ ചിത്രവും കാണിച്ചിരുന്നു. ഇതിനുശേഷമാണ് തന്‍റെ സെഞ്ചുറി അയോധ്യയിലെ പ്രാണ പ്രതിഷ്ഠക്ക് മുമ്പ് ശ്രീരാമന് സമര്‍പ്പിക്കുന്നുവെന്ന് ഭരത് പറഞ്ഞത്.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്നലെ സമാപിച്ച ആദ്യ അനൗദ്യഗിക ടെസ്റ്റില്‍ ഭരതിന്‍റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഐതിഹാസിക സമനില സ്വന്തമാക്കിയത്. നാലാം ഇന്നിംഗ്സില്‍ 490 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 219-5 എന്ന സ്കോറില്‍ തോല്‍വി മുന്നില്‍ക്കണ്ടിടത്തു നിന്ന് ഭരതിന്‍റെ അപരാജിത സെഞ്ചുറി മികവില്‍ സമിനല പിടിച്ചെടുക്കുകയായിരുന്നു. 165 പന്തില്‍ 116 റണ്‍സെടുത്ത ഭരതും 89  റണ്‍സുമായി പിന്തുണ നല്‍കിയ എം ജെ സുതാറുമാണ് ഇന്ത്യ എക്ക് അസാധ്യമായ സമനില സമ്മാനിച്ചത്.

പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 207 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇന്ത്യയെ അവിശ്വസനീയ സമനില സമ്മാനിച്ചത്. ഏഴാമനായി ഇറങ്ങി അപരാജിത സെഞ്ചുറി പ്രകടനത്തോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുള്ള ഭരത് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. 24ന് അഹമ്മദാബാദിലാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം കേശവ് മഹാരാജും അയോധ്യയിലെ പ്രാണ പ്രതിഷ്ഠക്ക് മുമ്പ് ആശംസയുമായി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios