എന്നാല്‍ ഇന്നലത്തെ വിജയത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ താരം സൂര്യകുമാറോ തിലക് വര്‍മയോ അല്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മ‍്ജരേക്കര്‍. അത് സ്പിന്നര്‍ കുല്‍ദീപ് യാദവാണെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് വിജയമൊരുക്കിയത് സൂര്യകുമാര്‍ യാദവിന്‍റെയും തിലക് വര്‍മയുടെയും ബാറ്റിംഗ് മികവായിരുന്നു. സൂര്യകുമാര്‍ യാദവ് 44 പന്തില്‍ 83 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 49 റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 13 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് മറികടന്നത്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സൂര്യകുമാറായിരുന്നു.

എന്നാല്‍ ഇന്നലത്തെ വിജയത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ താരം സൂര്യകുമാറോ തിലക് വര്‍മയോ അല്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മ‍്ജരേക്കര്‍. അത് സ്പിന്നര്‍ കുല്‍ദീപ് യാദവാണെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു.സൂര്യ ഉജ്ജ്വലമായി കളിച്ചു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ മാച്ച് വിന്നര്‍ കുല്‍ദീപ് യാദവാണ്.അപകടകാരിയായ നിക്കൊളാസ് പുരാന്‍റേതുള്‍പ്പെടെ വിന്‍ഡീസ് മുന്‍നിരയിലെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസിനെ 159 റണ്‍സിലൊതുക്കി നിര്‍ത്തിയത് കുല്‍ദീപിന്‍റെ ബൗളിംഗ് മികവായിരുന്നുവെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു.

Scroll to load tweet…

ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മാരായ ബ്രാണ്ടന്‍ കിംഗും(42), കെയ്ല്‍ മയേഴ്സും(25) ഓപ്പണിംഗ് വിക്കറ്റില്‍ 55 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയിരുന്നു. കെയ്ല്‍ മയേഴ്സിനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കിയതിന് പിന്നാലെ ബ്രാണ്ടണ്‍ കിംഗിനെ(42)യും ജോണ്‍സണ്‍ ചാള്‍സിനെയും(12), നിക്കോളാസ് പുരാനെയും(20) പുറത്താക്കിയ കുല്‍ദീപിന്‍റെ ബൗളിംഗാണ് വിന്‍ഡീസിന്‍റെ കുതിപ്പിന് തടയിട്ടത്.

'നെറ്റ് റണ്‍റേറ്റൊന്നും മറികടക്കാനില്ലല്ലോ', ഹാര്‍ദ്ദിക്കിന്‍റെ വിജയ സിക്സിനെ വിമര്‍ശിച്ച് മുന്‍ താരം

സഹസ്പിന്നറായ യുസ്‌വേന്ദ്ര ചാഹല്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ കുല്‍ദീപ് മൂന്ന് വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരത്തില്‍ പരിക്ക് മൂലം കുല്‍ദീപ് കളിച്ചിരുന്നില്ല.