ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസിസ് പൊലീസ് അറസ്റ്റില്‍. കുശാല്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.

കൊളംബൊ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസിസ് അറസ്റ്റില്‍. കുശാല്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. കൊളംബോയിലെ പനദുരയില്‍ രാവിലെ 5.30നാണ് സംഭവം. താരത്തെ ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാക്കും. 

ശ്രീലങ്കയ്ക്ക് വേണ്ടി 44 ടെസ്റ്റും 76 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് 25കാരന്‍. 2995 റണ്‍സാണ് ടെസ്റ്റില്‍ താരത്തിന്റെ സമ്പാദ്യം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുശാല്‍ ഏകദിനത്തില്‍ 2167 റണ്‍സ് നേടിയിട്ടുണ്ട്. 26 ടി20 മത്സരങ്ങള്‍ ലങ്കന്‍ ജേഴ്‌സിയണിഞ്ഞ കുശാല്‍ 484 റണ്‍സും നേടി. അടുത്തിടെ പരിശീലനം തുടങ്ങിയപ്പോള്‍ ശ്രീലങ്കന്‍ ക്യാംപിലുണ്ടായിരുന്നു കുശാല്‍.