Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധി: ഐപിഎല്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ലളിത് മോദി

കൊവിഡ് വ്യാപനം ശക്തമാകുകയും അത് വലിയ പ്രശ്നം രാജ്യത്തെ ആരോഗ്യ രംഗത്ത് ഉണ്ടാക്കുന്ന അവസ്ഥയില്‍ ഐപിഎല്‍ അവസാനിപ്പിക്കണം എന്ന് പൊതുസമൂഹത്തല്‍ ആവശ്യങ്ങള്‍ ഉയരുന്ന ഇടയിലാണ് മോദിയുടെ വിമര്‍ശനം.
 

Lalit Modi Calls Out IPL Players For Not Doing Anything for the Public, Terms it Quite Shameful
Author
London, First Published May 3, 2021, 1:20 PM IST

ലണ്ടന്‍: ഐപിഎല്‍ കളിക്കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. കൊവിഡ് 19 പ്രതിസന്ധിയില്‍ രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഐപിഎല്‍ കളിക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനം ശക്തമാകുകയും അത് വലിയ പ്രശ്നം രാജ്യത്തെ ആരോഗ്യ രംഗത്ത് ഉണ്ടാക്കുന്ന അവസ്ഥയില്‍ ഐപിഎല്‍ അവസാനിപ്പിക്കണം എന്ന് പൊതുസമൂഹത്തല്‍ ആവശ്യങ്ങള്‍ ഉയരുന്ന ഇടയിലാണ് മോദിയുടെ വിമര്‍ശനം.

'ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു മഹാദുരിത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ എങ്ങനെയാണ് പെരുമാറിയത് എന്ന് കാലം രേഖപ്പെടുത്തി വയ്ക്കും, ഐപിഎല്ലിലെ ഒരു മത്സരവും താന്‍ സമീപ ദിവസങ്ങളില്‍ കാണാറില്ല, ഈ കളിക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തതില്‍ ഞാന്‍ ശരിക്കും അസ്വസ്തനാണ്. ഇത് ശരിക്കും നാണക്കേടാണ്, അതാണ് വസ്തുത, നിങ്ങള്‍ ദിവസവും അതിനെക്കുറിച്ച് പറയേണ്ടതില്ല, ബ്ലാക്ക് ബാന്‍റുകള്‍ ധരിക്കേണ്ടതില്ല.. ഇപ്പോള്‍ ലണ്ടനിലുള്ള മുന്‍ ഐപിഎല്‍ ചെയര്‍മാനായ മോദി മിഡ് ഡേയോട് പറയുന്നു.

പക്ഷെ മോദിയുടെ പ്രസ്തവാന പോലെ പൂര്‍ണ്ണമായും ഐപിഎല്‍ കളിക്കാര്‍ രാജ്യത്തെ അവസ്ഥ കാണാതിരിക്കുന്നില്ലെന്നാണ് ന്യൂസ്18 റിപ്പോര്‍ട്ട് പറയുന്നു. ആദ്യത്തെ വിമര്‍ശനങ്ങള്‍ക്ക് ശേഷം, പാറ്റ് കമ്മിന്‍സ്, ശിഖര്‍ ദവാന്‍, പാണ്ഡ്യ സഹോദരന്മാര്‍ തുടങ്ങിയ പല കളിക്കാരും സഹായങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മിഷന്‍ ഒക്സിജന്‍ പരിപാടിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios