Asianet News MalayalamAsianet News Malayalam

മലിംഗ എക്‌സ്‌പ്രസ് ഏകദിനം മതിയാക്കുന്നു; വിരമിക്കല്‍ തിയതി പുറത്തുവിട്ട് നായകന്‍

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 26-ാം തിയതിയാണ് ശ്രീലങ്ക- ബംഗ്ലാദേശ് ആദ്യ ഏകദിനം

Lasith Malinga will retire odi cricket after first ODI vs Bangladesh
Author
Colombo, First Published Jul 22, 2019, 10:09 PM IST

കൊളംബോ: ശ്രീലങ്കന്‍ പേസ് എക്‌സ്‌പ്രസ് ലസിത് മലിംഗ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. കൊളംബോയില്‍ ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെയാണ് ഇക്കാര്യം അറിയിച്ചത്. 

'മലിംഗ ആദ്യ ഏകദിനം കളിക്കും. മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് മലിംഗ തന്നെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സെലക്‌ടര്‍മാരോട് എന്താണ് അദേഹം പറഞ്ഞിരിക്കുന്നത് എന്ന് തനിക്കറിയില്ല' എന്നും കരുണരത്‌നെ മാധ്യമങ്ങളോട് വ്യക്തമാക്കി. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 26-ാം തിയതിയാണ് ആദ്യ ഏകദിനം. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ 28, 31 തിയതികളില്‍ നടക്കും.

ഏകദിനത്തില്‍ ലങ്കയ്‌ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് ലസിത് മലിംഗ. മുപ്പത്തിയഞ്ചുകാരനായ താരം 219 ഇന്നിംഗ്‌സുകളില്‍ നിന്ന് 335 വിക്കറ്റ് നേടി. മുത്തയ്യ മുരളീധരന്‍(523 വിക്കറ്റ്) ചാമിന്ദ വാസ്(399 വിക്കറ്റ്) എന്നിവരാണ് മലിംഗയുടെ മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്ന് 2011ല്‍ വിരമിച്ച താരം മറ്റ് ഫോര്‍മാറ്റുകളില്‍ തുടരുകയായിരുന്നു. 
 

Follow Us:
Download App:
  • android
  • ios