മൂടിക്കെട്ടിയ അന്തരീക്ഷം മാറിയപ്പോള്‍ ഇന്ത്യയുടെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ട് പോയി. മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും സ്റ്റീവ് സ്മിത്ത്- ട്രാവിസ് ഹെഡ് സഖ്യം മനോഹരമായി ഓസീസിനെ മുന്നില്‍ നിന്ന് നയിച്ചു.
ലണ്ടന്‍: കെന്നിംഗ്ടണ്‍ ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനിറങ്ങിയപ്പോള്‍ നാല് പേസര്‍മാരേയും ഒരു സ്പിന്നറേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പിച്ചും സാഹചര്യവും പരിഗണിച്ച് വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. അശ്വിന്‍ ഇല്ലാതെ ഇറങ്ങിയതിലുള്ള നഷ്ടം ആദ്യ ദിവസം തന്നെ അറിയുകയും ചെയ്തു.
എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം മാറിയപ്പോള്‍ ഇന്ത്യയുടെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ട് പോയി. മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും സ്റ്റീവ് സ്മിത്ത്- ട്രാവിസ് ഹെഡ് സഖ്യം മനോഹരമായി ഓസീസിനെ മുന്നില്‍ നിന്ന് നയിച്ചു. ഇരുവരും 251 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. ഓസ്‌ട്രേലിയ മൂന്നിന് 327 എന്ന നിലയിലാണിപ്പോള്‍.
സ്റ്റീവന്‍ സ്മിത്ത് (95), ട്രാവിസ് ഹെഡ് (146) ഇപ്പോഴും ക്രീസിലുണ്ട്. രണ്ട് സെഷനിലും ഇരുവരേയും പുറത്താക്കാന്‍ സാധിക്കാന്‍ കഴിയാതെ വന്നതോടെ ഗ്യാലറിയില്‍ അശ്വിന് വേണ്ടി ആവശ്യമുയര്‍ന്നു. ആരാധകര്‍ അശ്വിന്റെ പേര് വിളിച്ചുതുടങ്ങി. അശ്വിനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യങ്ങളുയര്‍ന്നു.
ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളാണ് അശ്വിന്‍. അദ്ദേഹത്തിന് ഓസീസിനെതിരെ മികച്ച റെക്കോര്‍ഡുമുണ്ട്. മാത്രമല്ല, ഓസ്‌ട്രേലിയന്‍ നിരയില്‍ നാല് ഇടങ്കയ്യന്മാരാണ് കളിക്കുന്നത്. ഇടങ്കയ്യന്മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള അശ്വിനെ എന്തിന് മാറ്റിനിര്‍ത്തിയെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
അശ്വിനെ വാട്ടര്‍ ആക്കിയതെല്ലാം വിമര്‍ശനങ്ങള്‍ക്ക് കാരണമായി. സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ അശ്വിന് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. ലോകത്തെ ഒന്നാം ടെസ്റ്റ് നമ്പര്‍ ബൗളറോട് ചെയ്തത് നീതികേടാണണെന്നാണ് ഒരു വിഭാഗം പറയുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും അശ്വിനെ പിന്തുണച്ച് രംഗത്തെത്തി. മുന്‍ ഓസീസ് ഓപ്പണര്‍ മാത്യൂ ഹെയ്്ഡനും അശ്വിന് വേണ്ടി വാദിക്കാനുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം...
