എൻസൺ ട്രേഡിംഗ് ഗ്രൂപ്പ് 20 ലക്ഷം രൂപയുടെ ഏറ്റവും ഉയർന്ന ബിഡിലൂടെയാണ് കൊച്ചി ടീമിനെ സ്വന്തമാക്കിയത്. 11 ലക്ഷം രൂപയ്ക്ക് കോട്ടയം ടീമിനെ സ്വന്തമാക്കിയ 'ഉണ്ണി മൂവീസ്' രണ്ടാമത്തെ ഉയർന്ന ലേലത്തുക നേട്ടത്തിന് അർഹരായി.

കൊച്ചി: സംരംഭകരെയും ക്രിക്കറ്റിനെയും ഒരുമിപ്പിച്ച് ലീഗ് ഓഫ് എന്റർപ്രണേഴ്സ് (LOE) സംഘടിപ്പിക്കുന്ന 'അൽമിയ ഗ്രൂപ്പ്സ് LOE കപ്പ്' ടൂർണമെന്‍റ് ഫ്രാഞ്ചൈസി ലേലം കൊച്ചി ഗ്രാൻഡ് ഹൈയാറ്റ് ഹോട്ടലിൽ നടന്നു. കേരളത്തിലെ പ്രമുഖ ബിസിനസ്-സംരംഭക പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച ലേലത്തിൽ ആകെ 14 ഫ്രാഞ്ചൈസികളാണ് വിറ്റുപോയത്. ലേലത്തിൽ ഏറ്റവും ഉയർന്ന ലേലം വിളി നടന്നത് കൊച്ചിക്കായാണ്. കൊച്ചി ടീമിന സ്വന്തമാക്കിയത് കൊച്ചി ഫ്രാഞ്ചൈസിയാണ്. 'എൻസൺ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്' (EnSun Trading Pvt. Ltd.) 20 ലക്ഷം രൂപയുടെ ഏറ്റവും ഉയർന്ന ബിഡിലൂടെയാണ് കൊച്ചി ടീമിനെ സ്വന്തമാക്കിയത്. 11 ലക്ഷം രൂപയ്ക്ക് 'ഉണ്ണി മൂവീസ്' കോട്ടയം ടീമിനെ സ്വന്തമാക്കി. രണ്ടാമത്തെ ഉയർന്ന ലേലത്തുകയാണിത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫിറോസ് വി. റഷീദ് ഉൾപ്പെടെയുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യം ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രശസ്ത അവതാരകരായ ആർ.ജെ. മിഥുൻ രമേശും മീര അനിലും ചേർന്നാണ് ആവേശകരമായ ലേല നടപടികൾ നിയന്ത്രിച്ചത്. ബിസിനസും ക്രിക്കറ്റും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം സംരംഭകർക്ക് മികച്ച നെറ്റ്‌വർക്കിംഗ് അവസരങ്ങളും ബ്രാൻഡ് ദൃശ്യതയും നൽകുകയാണ് LOE കപ്പിന്റെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. ഫ്രാഞ്ചൈസി ലേലത്തിന് ലഭിച്ച മികച്ച പ്രതികരണം കേരളത്തിലെ സംരംഭകർക്കിടയിലുള്ള വലിയ ആവേശത്തിന്റെ തെളിവാണെന്ന് LOE ചെയർമാൻ ശിവപ്രസാദ് പറഞ്ഞു.

ടീമുകളുടെ രൂപീകരണം, കളിക്കാരുടെ തെരഞ്ഞെടുപ്പ്, മത്സരങ്ങളുടെ ഒരുക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശിവപ്രസാദ് പറഞ്ഞു. ചെയർമാൻ ശിവപ്രസാദ്, സി.ഇ.ഒ. അൽ നിഷാൻ, സി.ഒ.ഒ. അഭിൽദേവ്, സി.എഫ്.ഒ. രാഗേഷ് മോഹനൻ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ബിസിനസ്, കായികം, ഫാഷൻ എന്നിവ സമന്വയിച്ച ചടങ്ങിൽ LOE ബിസിനസ് അവാർഡുകളും കേരള ഫാഷൻ ലീഗിന്റെ 12-ാം എഡിഷനും ഇതോടനുബന്ധിച്ച് അരങ്ങേറി.