Asianet News MalayalamAsianet News Malayalam

മുംബൈ ഇന്ത്യന്‍സിനെ വഴിയെ ആര്‍സിബിയും! സ്വന്തം ഗ്രൗണ്ടില്‍ വച്ച് നാണംകെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

182 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

lucknow super giants beat rcb by 28 runs in chinnaswamy
Author
First Published Apr 2, 2024, 11:14 PM IST

ബംഗളൂരു: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തോല്‍വി. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 28 റണ്‍സിനാണ് ആര്‍സിബി പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 182 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ആതിഥേയര്‍ 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്്ത്തിയ മായങ്ക് യാദവാണ് ആര്‍സിബിയെ തകര്‍ത്തത്. നേരത്തെ, ക്വിന്റണ്‍ ഡി കോക്കിന്റെ 81 റണ്‍സാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്.

182 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വിരാട് കോലി (22), ഫാഫ് ഡു പ്ലെസിസ് (19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. മാക്‌സ്‌വെല്‍ മടങ്ങുമ്പോള്‍ മൂന്നിന് 43 എന്ന നിലയിലായിരുന്നു ആര്‍സിബി. തുടര്‍ന്നെത്തിയവരില്‍ മഹിപാല്‍ ലോംറോര്‍ (13 പന്തില്‍ 33) ആര്‍സിബി നിരയില്‍ തിളങ്ങിയത്. കാമറൂണ്‍ ഗ്രീന്‍ (9), അനുജ് റാവത്ത് (11), രജത് പടിദാര്‍ (29), ദിനേശ് കാര്‍ത്തിക് (4), മായങ്ക് ദാഗര്‍ (0), മുഹമ്മദ് സിറാജ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

നേരത്തെ ഡി കോക്കിന് പുറമെ നിക്കോളാസ് പുരാന്‍ (21 പന്തില്‍ 40) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഒന്നാം വിക്കറ്റില്‍ കെ എല്‍ രാഹുല്‍ (20) - ഡി കോക്ക് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പവര്‍ പ്ലേയ്ക്ക് തൊട്ടുമുമ്പ് രാഹുലിനെ മാക്‌സ്‌വെല്‍ മടക്കി. തുടര്‍ന്നെത്തിയ ദേവ്ദത്ത് പടിക്കലും (6) നിരാശയാണ് സമ്മാനിച്ചത്. നാലാം വിക്കറ്റില്‍ ഡി കോക്ക് - മാര്‍കസ് സ്‌റ്റോയിനിസ് (24) സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്‌റ്റോയിനിസ്, മാക്‌സ്‌വെല്ലിന്റെ പന്തില്‍ പുറത്തായി. അധികം വൈകാതെ ഡി കോക്കിനെ ടോപ്ലിയും തിരിച്ചയച്ചു. 56 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. 

എന്താ ഉന്നം, ഡു പ്ലെസിസ് ചിത്രത്തിലില്ല! മലയാളി താരത്തിന്റെ ഏറില്‍ ആര്‍സിബിക്ക് നഷ്ടമായത് നിര്‍ണായക വിക്കറ്റ്

ആയുഷ് ബദോനി (0) ഒരിക്കല്‍കൂടി നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളില്‍ പുരാന്‍ നടത്തിയ വെടിക്കെട്ട് ലഖ്‌നൗവിനെ മാന്യമായ സ്‌കോറിലെത്തിച്ചു. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതയിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. ക്രുനാല്‍ പാണ്ഡ്യ (0) പുറത്താവാതെ നിന്നു. ആര്‍സിബിയുടെ മുഹമ്മദ് സിറാജ് നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. ആര്‍സിബിക്ക് വേണ്ടി ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios