2011ല്‍ ആരംഭിച്ച സ്ഥാപനം എട്ടു വര്‍ഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്യുടെക്ക് സ്ഥാപനമായി വളര്‍ന്നു. 2015ലാണ് ബൈജൂസ് ലേണിംഗ് ആപ്പ് പുറത്തിറക്കിയത്.
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തിയതോടെ ട്രോളുമായി മലയാളികളും രംഗത്ത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകന്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ രവീന്ദ്രന്‍ ബംഗലൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 2011ല്‍ ആരംഭിച്ച സ്ഥാപനം എട്ടു വര്‍ഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്യുടെക്ക് സ്ഥാപനമായി വളര്‍ന്നു. 2015ലാണ് ബൈജൂസ് ലേണിംഗ് ആപ്പ് പുറത്തിറക്കിയത്.
ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോയാണ് ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്പോണ്‍സര്‍മാര്‍. 2017 മാര്‍ച്ചില്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നേടിയത്. എന്നാല്‍ ഇന്ത്യന്‍ ജേഴ്സി ബ്രാന്റ് ചെയ്തത് അസന്തുലിതമാണെന്ന ഒപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ജേഴ്സി കരാര്‍ ബൈജൂസ് ആപ്പിന് മറിച്ചുവില്‍ക്കുകയായിരുന്നു.



