ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിക്ക് തോല്‍വി. മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ചെല്‍സിയെ തോല്‍പിച്ചു. പതിനെട്ടാം മിനിറ്റില്‍ ഗുണ്ടോഗനും ഇരുപത്തിയൊന്നാം മിനിറ്റില്‍ ഫില്‍ ഫോഡനും മുപ്പത്തിനാലാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിനുമാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ഹഡ്‌സനാണ് ചെല്‍സിയുടെ ആശ്വാസ ഗോള്‍ നേടിയത്. 

കൊവിഡ് ബാധ കാരണം അഞ്ച് പ്രമുഖ താരങ്ങളില്ലാതെയാണ് സിറ്റി ഇറങ്ങിയത്. ജയത്തോടെ 29 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 26 പോയിന്റുള്ള ചെല്‍സി എട്ടാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി 2-1ന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പിച്ചു. 3അന്‍പത്തിയഞ്ചാം മിനിറ്റില്‍ ജയിംസ് മാഡിസണും എഴുപത്തിരണ്ടാം മിനിറ്റില്‍ യൂറി ടെലിമാന്‍സുമാണ് ലെസ്റ്ററിന്റെ ഗോളുകള്‍ നേടിയത്. 

കളി തീരാന്‍ എട്ട് മിനിറ്റുള്ളപ്പോള്‍ ആന്‍ഡി കാരളാണ് ന്യൂകാസിലിന്റെ ആശ്വാസ ഗോള്‍ നേടിത്. 2 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ലെസ്റ്റര്‍ സിറ്റി. 19 പോയിന്റുള്ള ന്യൂകാസില്‍ പതിനഞ്ചാം സ്ഥാനത്തും.