തിവാരിയുടെ തന്ത്രം അനുസരിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളില്‍ അശ്വിനും വാഷിംഗ്ടണ്‍ സുന്ദറും റൂട്ടിനെതിരെ പന്തെറിയുമ്പോള്‍ ഓണ്‍ സൈഡില്‍ ഏഴ് ഫീല്‍ഡര്‍മാരെ വിന്യസിക്കണം. ഓഫ് സൈഡില്‍ രണ്ട് പേരെയും. സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തേണ്ട കാര്യമില്ല.
കൊല്‍ക്കത്ത: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വെല്ലുവിളിയായ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ വീഴ്ത്താന്‍ പുതിയ തന്ത്രം മെനഞ്ഞ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ട്വിറ്ററിലൂടെയാണ് റൂട്ടിനെ എളുപ്പം പുറത്താക്കാനുള്ള തന്ത്രം തിവാരി വിശദീകരിക്കുന്നത്.
തിവാരിയുടെ തന്ത്രം അനുസരിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളില്‍ അശ്വിനും വാഷിംഗ്ടണ്‍ സുന്ദറും റൂട്ടിനെതിരെ പന്തെറിയുമ്പോള്‍ ഓണ്‍ സൈഡില്‍ ഏഴ് ഫീല്‍ഡര്‍മാരെ വിന്യസിക്കണം. ഓഫ് സൈഡില്‍ രണ്ട് പേരെയും. സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തേണ്ട കാര്യമില്ലെന്ന് തിവാരി പറയുന്നു.
ലെഗ് സ്ലിപ്പ്, ഷോട്ട് ലെഗ്, ഷോട്ട് മിഡ്‌വിക്കറ്റ്, ഡിപ് സ്ക്വയര്‍ ലെഗ്(ബൗണ്ടറി ലൈനില്‍ നിന്ന് 20 വാരം ഉള്ളില്‍), ഷോര്‍ട്ട് സ്ക്വയര്‍ ലെഗ്ഗ്, ഡീപ് മിഡ് വിക്കറ്റ്, മിഡ് ഓണ്‍, എന്നിങ്ങനെയാണ് ഓണ്‍ സൈഡില്‍ ഫീല്‍ഡര്‍മാരെ വിന്യസിക്കേണ്ടത്. ഓഫ് സൈഡില്‍ ഷോര്‍ട്ട് തേര്‍ഡ് മാനും മിഡ് ഓഫും മാത്രം മതിയാകുമെന്നും മനോജ് തിവാരി തന്‍റെ ട്വീറ്റില്‍ പറയുന്നു. ഈ തന്ത്രം അശ്വിനും ,സുന്ദറും പന്തെറിയുമ്പോള്‍ മാത്രമാണ് സഹായകരമാകുകയെന്നും തിവാരി പറയുന്നു.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ 40ഉം റണ്‍സടിച്ച് റൂട്ട് കളിയിലെ താരമായിരുന്നു. ശ്രീലങ്കക്കെതിരായ പരമ്പരയിലും റൂട്ട് ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും നേടിയിരുന്നു.
