ചെറിയ പ്രായം മുതലേ ക്രിക്കറ്റിനോട് താല്‍പര്യമുണ്ടെന്നും പിതാവാണ് ക്രിക്കറ്റ് പഠിപ്പിച്ചതെന്നും മക്സൂമ പറയുന്നു. ഹെലികോപ്ടര്‍ ഷോട്ടുകള്‍ പായിക്കാനും എപ്പോഴും ക്രിക്കറ്റ് കളിക്കാനും ഇഷ്ടമാണെന്നും മക്സൂമ പറയുന്നത് വെറുതെയല്ലെന്ന് വീഡിയോ കാണുന്ന ആര്‍ക്കും മനസിലാകും.

ക്രിക്കറ്റിന് ഏറെ ആരാധകരും പ്രാധാന്യവും നല്‍കുന്ന ഒരു രാജ്യത്ത് വിരാട് കോലിയേപ്പോലെ സിക്സറുകള്‍ പായിക്കുന്ന ആറാം ക്ലാസുകാരി വൈറലാകുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന ആഗ്രഹത്തോടെ രാജ്യത്ത് നിരവധി പേരാണ് പരിശീലനം നടത്തുന്നത്. അതില്‍ വളരെ കുറച്ച് പേരാണ് ദേശീയ ടീമിലേക്ക് എത്തുന്നത്. എന്നാല്‍ മക്സൂമ എന്ന ആറാം ക്ലാസുകാരി ഉറപ്പായും ദേശീയ ടീമിലെത്തുമെന്നാണ് വൈറലായ വീഡിയോ കാണുന്നവര്‍ അഭിപ്രായപ്പെടുന്നത്.

ലഡാക്കിലെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ആറാം ക്ലാസുകാരി ദീര്‍ഘ ദൂരത്തേക്ക് ഷോട്ടുകള്‍ പായിക്കുന്ന വീഡിയോ പങ്കുവച്ചത്. മക്സൂമ എന്ന ആറാം ക്ലാസുകാരിയുടെ പ്രിയ താരം വിരാട് കോലിയാണ്. ചെറിയ പ്രായം മുതലേ ക്രിക്കറ്റിനോട് താല്‍പര്യമുണ്ടെന്നും പിതാവാണ് ക്രിക്കറ്റ് പഠിപ്പിച്ചതെന്നും മക്സൂമ പറയുന്നു. ഹെലികോപ്ടര്‍ ഷോട്ടുകള്‍ പായിക്കാനും എപ്പോഴും ക്രിക്കറ്റ് കളിക്കാനും ഇഷ്ടമാണെന്നും മക്സൂമ പറയുന്നത് വെറുതെയല്ലെന്ന് വീഡിയോ കാണുന്ന ആര്‍ക്കും മനസിലാകും.

Scroll to load tweet…

സിംഗിളെടുത്ത് കളിക്കാന്‍ ഇഷ്ടമില്ലെന്നും ഈ ആറാം ക്ലാസുകാരി പറയുന്നു. ഇത്തിരി ക്ഷീണിച്ചാലെന്താ ഡബിളെടുത്ത് കളിക്കണം എന്നാണ് അഭിപ്രായം. വിരാടിനെ പോലെ ആവാനാണ് താല്‍പര്യമെന്നും ഈ കൊച്ചുമിടുക്കി പറയുന്നു. വീട്ടില്‍ പിതാവും സ്കൂളില്‍ അധ്യാപകരും മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും മക്സൂമ പറയുന്നു.