ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ തകർച്ചയിലായിരുന്ന ദക്ഷിണാഫ്രിക്കയെ മാർക്കോ ജാൻസനും ക്യാപ്റ്റൻ തെംബ ബാവുമയും ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ തിരികെ കൊണ്ടുവന്നു. മത്സരത്തിൽ ജാൻസൻ 85 റൺസ് നേടി എട്ടാം നമ്പർ ബാറ്ററുടെ റെക്കോർഡ് സ്വന്തമാക്കിയപ്പോൾ, ബാവുമ സെഞ്ച്വറിയോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പുതിയ റെക്കോർഡിട്ടു.
ഗെബേര്‍ഹ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സനും ക്യാപ്റ്റന്‍ തെംബ ബാവുമയും. 110 റണ്‍സിന് 6 വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ, ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ മാര്‍ക്കോ ജാന്‍സന്‍ വെറും 100 പന്തില്‍ നിന്ന് 85 റണ്‍സ് നേടി. സെഞ്ച്വറിക്ക് തൊട്ടരികില്‍ വെച്ച് സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കി താരം മടങ്ങിയെങ്കിലും റെക്കോര്‍ഡ് പുസ്തകത്തില്‍ തന്റെ പേരെഴുതിച്ചേര്‍ക്കാന്‍ ജാന്‍സനായി.
ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടക്കുന്ന ഒരു ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ എട്ടാം നംമ്പര്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ജാന്‍സന്‍ സ്വന്തമാക്കി (85 റണ്‍സ്). 1966ല്‍ ജോഹന്നാസ്ബര്‍ഗില്‍ പീറ്റര്‍ വാന്‍ ഡെര്‍ മെര്‍വെ നേടിയ 76 റണ്‍സിന്റെ റെക്കോര്‍ഡാണ് ജാന്‍സന്‍ തിരുത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ എട്ടാം നമ്പ് ബാറ്ററുടെ സര്‍വ്വകാല ഉയര്‍ന്ന സ്‌കോറിന് വെറും 3 റണ്‍സ് അകലെയാണ് ജാന്‍സന്‍ വീണത്. 1998ല്‍ അഡ്‌ലെയ്ഡില്‍ പുറത്താകാതെ 87 റണ്‍സ് നേടിയ ബ്രയാന്‍ മക്മില്ലന്റെ പേരിലാണ് ഈ റെക്കോര്‍ഡ്.
മറുവശത്ത് ക്യാപ്റ്റന്‍ ടെംബ ബാവുമയും സെഞ്ച്വറിയുമായി തിളങ്ങി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകൂടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ബാവുമ സ്വന്തമാക്കി. 36 വയസും 154 ദിവസവുമാണ് താരത്തിന്റെ പ്രായം. 2023-ല്‍ നാഗ്പൂരില്‍ വെച്ച് 35 വയസും 285 ദിവസവും പ്രായമുള്ളപ്പോള്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് ബാവുമ തകര്‍ത്തത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ പ്രായംകൂടിയ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

