ധാക്ക: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ബംഗ്ലാദേശ് ആള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് വിശ്രമം അനുവദിച്ചു. ഷാക്കിബിനൊപ്പം ലിറ്റണ്‍ ദാസിനും അവധി നല്‍കിയിട്ടുണ്ട്. വിവാഹമായതിനാലാണ് ലിറ്റണ്‍ ദാസിന് അവധി നല്‍കിയത്. അനാമുള്‍ ഹഖ്, തയ്ജുള്‍ ഇസ്ലാം എന്നിവരാണ് ഇരുവര്‍ക്കും പകരം ടീമിലെത്തിയത്. മഷ്‌റഫെ മൊര്‍താസയാണ് ടീമിനെ നയിക്കുക. ഈ മാസം 26നാണ് പരമ്പര ആരംഭിക്കുക. 

നേരത്തെ, ബംഗ്ലാദേശിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്ന അബു ജായേദിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പില്‍ ടീമിനെ നയിച്ച മൊര്‍താസ വിരമിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരത്തെ ക്യാപ്റ്റനായി നിലനിര്‍ത്തുകയായിരുന്നു. 12 മാസങ്ങള്‍ക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായാണ് അനാമുള്‍ അവസാനം ബംഗ്ലാദേശിനായി കളിച്ചത്. 

ബംഗ്ലാദേശ് സ്‌ക്വാഡ്: തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, അനാമുള്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, മഹ്മുദുള്ള, മൊസദെക് ഹൊസൈന്‍, സാബിര്‍ റഹ്മാന്‍, മുഹമ്മദ് മിഥുന്‍, മെഹ്ദി ഹസന്‍ മിറാസ്, തയ്ജുല്‍ ഇസ്ലാം, മഷ്‌റഫെ മൊര്‍താസ, മുസ്തഫിസുര്‍ റഹ്മാന്‍, റുബെല്‍ ഹുസൈന്‍, മുഹമ്മദ് സെയ്ഫുദീന്‍.