Asianet News MalayalamAsianet News Malayalam

മെഹിദി ഹസന് കന്നി ടെസ്റ്റ് സെഞ്ചുറി; വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍

അഞ്ചിന് 242 എന്ന നിലയിലാണ് ബംഗ്ലാദേശ് രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് ലിറ്റണ്‍ ദാസ് (38) മടങ്ങി.

Mehidy Hasan century helped Bangladesh to get decent score vs Windies
Author
Chittagong, First Published Feb 4, 2021, 2:46 PM IST

ചിറ്റഗോങ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ മെഹിദി ഹസന്‍ മിറാസിന്റെ (103) കന്നി സെഞ്ചുറിയുടെ ബലത്തില്‍ 430 റണ്‍സ് നേടി. ഷാക്കിബ് അല്‍ ഹസന്‍ (68), ഷദ്മാന്‍ ഇസ്ലാം (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജോമല്‍ വറികാന്‍ വിന്‍ഡീസിനായി നാല് വിക്കറ്റ് നേടി. 

അഞ്ചിന് 242 എന്ന നിലയിലാണ് ബംഗ്ലാദേശ് രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് ലിറ്റണ്‍ ദാസ് (38) മടങ്ങി. പിന്നാലെ ഒത്തുച്ചേര്‍ന്ന ഷാക്കിബ് - മെഹിദി സഖ്യം നിര്‍ണായക സംഭാവന നല്‍കി. ഇരുവരും 67 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഷാക്കിബിനെ മടക്കി വിന്‍ഡീഡ് ബ്രേക്ക് ത്രൂ നേടി. 

എങ്കിലും വാലറ്റക്കാരായ തയ്ജുല്‍ ഇസ്ലാം (18), നയീം ഹസന്‍ (24), മുസ്തഫിസുര്‍ റഹ്‌മാന്‍ (പുറത്താവാതെ 3) എന്നിവരെ കൂട്ടുപ്പിടിച്ച് മെഹിദി ബംഗ്ലാദേശിനെ 400 കടത്തി. ഇതിനിടെ കന്നി സെഞ്ചുറിയും താരം പൂര്‍ത്തിയാക്കി. 168 പന്തില്‍ 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്.  

വറികാന് പുറമെ റഖീം കോണ്‍വാള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കെമര്‍ റോച്ച്, ഷാനോന്‍ ഗബ്രിയേല്‍, ക്രൂമാ ബൊന്നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ജോണ്‍ ക്യാംപെല്ലാണ് മടങ്ങിയത്. മുസ്തഫിസുര്‍ റഹ്‌മാനാണ് വിക്കറ്റ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 14 നിലയിലാണ് ബംഗ്ലാദേശ്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (10), ഷെയ്ന്‍ മോസ്‌ലെ (0) എന്നിവരാണ് ക്രീസില്‍.

Follow Us:
Download App:
  • android
  • ios