ഇരു ടീമിലെയും താരങ്ങള്‍ ഇക്കാര്യം അംപയര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. മിനിറ്റുകള്‍ നീണ്ട സംസാരത്തിന് ശേഷം മത്സരം ഉപേക്ഷിച്ചതായി അംപയര്‍മാര്‍ അറിയിച്ചു.
മെല്‍ബണ്‍: ബിഗ് ബാഷില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സും മെല്‍ബണ്‍ റെനഗേഡ്‌സും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മോശം പിച്ചിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഗീലോങ്ങിലെ സൈമണ്ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരമാണ് 6.5 ഓവറുകള്‍ക്ക് ശേഷം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പിച്ചിലെ സാഹചര്യങ്ങള്‍ അപകടകരമാണെന്ന് കണ്ടെത്തിയതോടെയായിരുന്നു തീരുമാനം. മത്സരത്തിനിടെ പിച്ചിലെ മണ്ണ് ഇളകി പോന്നിരുന്നു.
ഇതോടെ പന്തുകള്‍ക്ക് അപകരമായ രീതിയില്‍ ബൗണ്‍സ് ലഭിച്ചു. ഇരു ടീമിലെയും താരങ്ങള്‍ ഇക്കാര്യം അംപയര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. മിനിറ്റുകള്‍ നീണ്ട സംസാരത്തിന് ശേഷം മത്സരം ഉപേക്ഷിച്ചതായി അംപയര്‍മാര്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയേറെയണ്. ഗീലോങ്ങില്‍ മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മഴയുണ്ടായിരുന്നു. പിച്ച് മൂടിയിട്ടിരുന്നുവെങ്കിലും വെള്ളം ഊര്‍ന്നിറങ്ങിയതാണ് വിനയായത്. ഇത് പിച്ചിലെ ചില ഭാഗങ്ങള്‍ നനഞ്ഞിളകുന്നതിനും കാരണമായി.
ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്‌കോച്ചേഴ്സ് 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലായിരുന്നു. ആരോണ്‍ ഹാര്‍ഡിയാണ് ബാറ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ആദ്യം അംപയര്‍മാരെ അറിയിച്ചത്. കൂടെ ബാറ്റ് ചെയ്യുകയായിരുന്ന ജോഷ് ഇന്‍ഗ്ലിസും ഇക്കാര്യം തന്നെ പറഞ്ഞു. കൂടാതെ എതി ടീമിലെ താരങ്ങളും അംപയര്‍മാരോട് സംസാരിച്ചു. ഇതോടെ കളിനിര്‍ത്തിവെച്ച അംപയര്‍മാര്‍ പിന്നീട് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീഡിയോ കാണാം...
