മുംബൈക്കെതിരായ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്.

ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഗോവക്കെതിരെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ മുംബൈയെ 43 റണ്‍സിന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന് മുംബൈക്കെതിരെ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയ ഹൈദരാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

മുംബൈക്കെതിരായ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ സച്ചിന്‍ ബേബിക്ക് പകരം ഷറഫുദ്ദീന്‍ എൻ എം കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.എം അജിനാസിന് പകരം ജലജ് സ്കേസനയും എസ് മിഥുന് ബേസില്‍ തമ്പിയും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

പരിശീലന മത്സരത്തിൽ തിളങ്ങി ഗില്ലും ജയ്‌സ്വാളും; രോഹിത്തിനും സർഫറാസിനും നിരാശ; ബൗളിംഗില്‍ മിന്നി ഹർഷിത് റാണ

ഗോവ പ്ലേയിംഗ് ഇലവന്‍: ദീപ്രാജ് ഗാവോങ്കർ (സി),സുയാഷ് എസ് പ്രഭുദേശായി,സുയാഷ് എസ് പ്രഭുദേശായി,ഇഷാൻ ഗഡേക്കർ, കശ്യപ് ബക്ലെ, സിദ്ധാർത്ഥ് കെ വി,ദർശൻ മിസൽ ,മോഹിത് റെഡ്കർ,വികാഷ്, ശുഭം തരി,ഫെലിക്സ് അലെമാവോ.

കേരളം പ്ലേയിംഗ് ഇലവന്‍: സഞ്ജു സാംസൺ (ക്യാപ്റ്റൻ),മുഹമ്മദ് അസ്ഹറുദ്ദീൻ,രോഹൻ എസ് കുന്നുമ്മൽ, വിഷ്ണു വിനോദ്,ജലജ് സക്സേന,സൽമാൻ നിസാർ, ബേസിൽ തമ്പി, അബ്ദുൾ ബാസിത്ത് പി എ,നിധീഷ് എം ഡി, ഷറഫുദ്ദീൻ എൻ എം, ബേസിൽ എൻ പി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക