റുഷില്‍ ഉഗ്രഗര്‍ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു വാഷിംഗ്ടണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ലോക ക്രിക്കറ്റിലെ ബിഗ് ഹിറ്റേഴ്സായ ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ്‌വെല്ലും ഗ്ലെന്‍ ഫിലിപ്സുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.
ഡാലസ്: ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ വാഷിംഗ്ടണ്‍ ഫ്രീഡമിനെ അഞ്ച് റണ്‍സിന് തകര്‍ത്ത് എംഐ ന്യൂയോര്‍ക്കിന് മേജര്‍ ലീഗ് ക്രിക്കറ്റില്‍ രണ്ടാം കിരീടം. ആദ്യം ബാറ്റ് ചെയ്ത എംഐ ന്യൂയോര്‍ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സടിച്ചപ്പോള്‍ വാഷിംഗ്ടൺ ഫ്രീഡമിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 41 പന്തില്‍ 70 റണ്‍സടിച്ച രചിന്‍ രവീന്ദ്രയാണ് വാഷിംഗ്ടണ്‍ ടീമിന്‍റെ ടോപ് സ്കോറര്‍. മേജര്‍ ലീഗ് ക്രിക്കറ്റില്‍ എംഐ ന്യൂയോര്‍ക്കിന്‍റെ രണ്ടാം കിരീടമാണിത്. 2023ലെ ആദ്യ സീസണിലും എംഐ ചാമ്പ്യൻമാരായിരുന്നു.
റുഷില്‍ ഉഗ്രഗര്‍ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു വാഷിംഗ്ടണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. റുഷില്‍ ഉഗ്രഗര്‍ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു വാഷിംഗ്ടണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ലോക ക്രിക്കറ്റിലെ ബിഗ് ഹിറ്റേഴ്സായ ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ്‌വെല്ലും ഗ്ലെന്‍ ഫിലിപ്സുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. വാഷിംഗ്ടണ്‍ അനായാസം ലക്ഷ്യം കാണുമെന്ന പ്രതീക്ഷിച്ച ആരാധകരെ അമ്പരപ്പിച്ചായിരുന്നു ഉഗ്രഗര്‍ മത്സരം എംഐ ന്യൂയോര്‍ക്കിന് അനുകൂലമാക്കിയത്. ഉഗ്രഗറിന്‍റെ ആദ്യ പന്തില്‍ മാക്സ്‌വെല്‍ സിംഗിളെടുത്തു. 33 പന്തില്‍ 47 റണ്‍സുമായി ക്രീസില്‍ നിന്ന ഗ്ലെന്‍ ഫിലിപ്സിന് രണ്ടാം പന്തില്‍ സിംഗിള്‍ നേടാനെ കഴിഞ്ഞുള്ളു.
ഇതോടെ വിജയലക്ഷ്യം നാലു പന്തില്‍ 10 റണ്‍സായി. ഉഗ്രഗറിന്‍റെ അടുത്ത പന്തില്‍ മാക്സ്‌വെല്ലിന് റണ്ണെടുക്കാനായില്ല. നാലാം പന്തില്‍ സിക്സിനായുള്ള മാക്സ്‌വെല്ലിന്‍റെ ശ്രമം ഡിപ് മിഡ്‌വിക്കറ്റില്‍ മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ കൈകളിലൊതുങ്ങി. ഇതോടെ വാഷിംഗ്ടണിന്‍റെ ലക്ഷ്യം 2 പന്തില്‍ 10 റണ്‍സായി. അടുത്ത പന്ത് നേരിട്ട ഒബുസ് പയനിയറിന് റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. അവസാന പന്ത് ബൗണ്ടറി കടത്തിയെങ്കിലും മുംബൈയുടെ കിരീടധാരണം തടയാന്‍ വാഷിംഗ്ടണ് കഴിഞ്ഞില്ല.
നേരത്തെ ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ ഓവനെയും(0) ആന്‍ഡ്രിസ് ഗൗസിനെയും വീഴ്ത്തി ട്രെന്‍റ് ബോള്‍ട്ട് വാഷിംഗ്ടണെ ഞെട്ടിച്ചിരുന്നു. എന്നാല്‍ രചിന്‍ രവീന്ദ്രയുടെയും ജാക് എഡ്വേര്‍ഡ്സിന്‍റെയും(22 പന്തില്‍ 33) പ്രത്യാക്രമണത്തിലൂടെ വാഷിംഗ്ടണ്‍ വിജയപ്രതീക്ഷ നിലനിര്‍ത്തി. ഗ്ലെന്‍ ഫിലിപ്സ് 34 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മാക്സ്‌വെലലിന് 16 പന്തില്‍ 15 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത എംഐ ന്യൂയോര്‍ക്ക് ക്വിന്‍റണ്‍ ഡി കോക്കിന്‍റെ വെട്ടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 46 പന്തില്‍ 77 റണ്‍സടിച്ച ഡി കോക്കിന് പുറമെ ക്യാപ്റ്റൻ നിക്കോളാസ് പുരാന്‍(17 പന്തില്‍ 21), മൊണാക് പട്ടേല്‍(22 പന്തില്‍ 28), കുന്‍വര്‍ജീത് സിംഗ്(13 പന്തില്‍ 22) എന്നിവരും എംഐ ന്യൂയോര്‍ക്കിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.


