ലണ്ടന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ സ്കോര്‍ നേടിയതിന് പിന്നാലെ ഇന്ത്യന്‍ പിച്ചുകളെ കളിയാക്കി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങള്‍ ശരിക്കും മടുപ്പുണ്ടാക്കുന്നതാണെന്നും ആദ്യത്തെ മൂന്നോ നാലോ ദിവസം ബാറ്റ്സ്മാന്‍മാരെ സഹായിക്കുന്ന പിച്ചില്‍ ബൗളര്‍മാര്‍ക്കും സഹായം നല്‍കുന്ന പിച്ചുകളാണ് വേണ്ടതെന്നും വോണ്‍ പറഞ്ഞു.

ഇതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി. താങ്കള്‍ പറയുന്നതാണ് ശരിയെങ്കില്‍ ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിട്ടും പരമ്പര 4-0ന് എങ്ങനെ തോറ്റുവെന്ന് ആരാധകര്‍ ചോദിച്ചു.

സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചുകളൊരുക്കിയാല്‍ കുത്തിത്തിരിയുന്ന പിച്ചൊരുക്കി തോല്‍പ്പിച്ചു എന്ന് പറഞ്ഞ് കരച്ചില്‍ തുടങ്ങില്ലെ എന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു.