Asianet News MalayalamAsianet News Malayalam

കൊവിഡ് ഭേദമാവാന്‍ മോദിയുടെ സഹായം തേടൂ; അഫ്രീദിയോട് കേന്ദ്ര മന്ത്രി

മോദി മന്ത്രിസഭയിലെ സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെയും മൃഗസംരക്ഷണം, ക്ഷീരോത്പാദനം, ഫിഷറീസ് വകുപ്പുകളുടെയും ചുമതലയുള്ള സഹമന്ത്രിയാണ് പ്രതാപ് ചന്ദ്ര സാരംഗി. ആര്‍എസ്എസ് പ്രചാരകനായിരുന്ന സാരംഗിയെ ഒഡീഷ മോദിയെന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്.

Minister-Pratap- chandra sarangi-advised- Pak cricketer shahid-afridi-to-take-help-of-modiji-to-cure covid-19
Author
Delhi, First Published Jun 13, 2020, 9:36 PM IST

ദില്ലി: കൊവിഡ് സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയിട്ട ട്വീറ്റിന് താഴെ പ്രതികരിച്ച് കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കി അഫ്രീദി ട്വീറ്റ് ചെയ്തത്. വ്യാഴാഴ്ച മുതല്‍ എനിക്ക് തീരെ സുഖമില്ലായിരുന്നു. നല്ല ശരീര വേദനയുമുണ്ടായിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധനക്ക് വിധേയനായി. നിര്‍ഭാഗ്യവശാല്‍ എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറ്റവും വേഗം രോഗമുക്തി നേടാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം, 'ഇന്‍ഷാ അള്ളാ' എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

Minister-Pratap- chandra sarangi-advised- Pak cricketer shahid-afridi-to-take-help-of-modiji-to-cure covid-19
ഇതിനുതാഴെയാണ് ഒഡീഷയില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗി കമന്റിട്ടത്. പാക്കിസ്ഥാനിലെ ഓരോ ആശുപത്രികളെക്കുറിച്ചും എനിക്ക് നല്ലപോലെ അറിയാം. കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയുടെ സഹായം തേടൂ എന്നായിരുന്നു സാരംഗി കമന്റിട്ടത്. മുമ്പ് പാക് അധീന കശ്മീര്‍ സന്ദര്‍ശനത്തിനിടെ മോദി കൊറോണ വൈറസിനേക്കാള്‍ വലിയ വ്യാധിയാണെന്ന് അഫ്രീദി പ്രതികരിച്ചിരുന്നു.

മോദി മന്ത്രിസഭയിലെ സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെയും മൃഗസംരക്ഷണം, ക്ഷീരോത്പാദനം, ഫിഷറീസ് വകുപ്പുകളുടെയും ചുമതലയുള്ള സഹമന്ത്രിയാണ് പ്രതാപ് ചന്ദ്ര സാരംഗി. ആര്‍എസ്എസ് പ്രചാരകനായിരുന്ന സാരംഗിയെ ഒഡീഷ മോദിയെന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്. സ്വന്തമായി ഒരു കുടിലും ബാഗില്‍ കൊള്ളാവുന്ന വസ്ത്രങ്ങളും ഒരു സൈക്കിളും മാത്രമുള്ള സാരംഗി സൈക്കിളിലാണ് പാര്‍ലമെന്റിലെത്തുന്നതും.

Minister-Pratap- chandra sarangi-advised- Pak cricketer shahid-afridi-to-take-help-of-modiji-to-cure covid-19
ഒഡിഷയിലെ ബാലസോറില്‍ നിന്നാണ് സാരംഗി ലോക്‌സഭയിലെത്തിയത്. ഒഡീഷയില്‍ നിന്ന് ലോക്‌സഭിയിലെത്തുന്ന ആദ്യ ബിജെപി എംപി കൂടിയാണ് സാരംഗി. അവിവാഹിതനായ സാരംഗി അമ്മക്കൊപ്പമായിരുന്നു ജീവിതം. 2018ല്‍ അമ്മ മരിച്ചതോടെ ഒറ്റക്കായി. പാര്‍ലമെന്റ് അംഗമാകുന്നതിന് മുമ്ര് രണ്ട് തവണ നീലഗിരിയില്‍ നിന്ന് നിയമസഭയിലേക്കും സാരംഗി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ല്‍ ബാലസോറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജനങ്ങള്‍ കൈവിട്ടെങ്കിലും 2019ല്‍ വിജയം നേടി അദ്ദേഹം പാര്‍ലമെന്റിലെത്തി. ആദ്യ തവണ പാര്‍ലമെന്റിയലെത്തിയപ്പോള്‍ തന്നെ കേന്ദ്ര മന്ത്രിയുമായി.

Also Read:പ്രതാപ് ചന്ദ്ര സാരംഗി: വാഴ്ത്തപ്പെടുന്ന ജീവിതവും ഓര്‍ക്കപ്പെടാത്ത ഭൂതകാലവും

Follow Us:
Download App:
  • android
  • ios