മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ഥാന (13) - ഷെഫാലി സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മൃതിയെ പുറത്താക്കി നഹിദ അക്തര്‍ ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി.

ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റുമായി സുല്‍ത്താന ഖതുന്‍ ബംഗ്ലാ നിരയില്‍ തിളങ്ങി. 19 റണ്‍സെടുത്ത ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച മലയാളി താരം മിന്നുമണി മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താവാതെ നിന്നു.

മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ഥാന (13) - ഷെഫാലി സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മൃതിയെ പുറത്താക്കി നഹിദ അക്തര്‍ ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ തുടരെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി.

ഷെഫാലിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (0) തൊട്ടടുത്ത പന്തുകളിലും മടങ്ങി. ജമീമ റോഡ്രിഗസ് (8), യഷ്ടിക ഭാട്ടിയ (11), ഹര്‍ലീന്‍ ഡിയോള്‍ (6), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മിന്നുവിനൊപ്പം പൂജ വസ്ത്രകര്‍ പുറത്താവാതെ നിന്നു. നേരിട്ട ആദ്യ പന്ത് തന്നെ മിന്നു ബൗണ്ടറി നേടിയിരുന്നു.

മറുപടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് തകര്‍ച്ച നേരിടുകയാണ്. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 17 എന്ന നിലയിലാണ് ബംഗ്ലാദേശ്. മിന്നു മണിയാണ് ആദ്യ വിക്കറ്റ് നേടിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയ മിന്നു ഓവറില്‍ റണ്‍സൊന്നും വിട്ടുനല്‍കാതെ ഷമീമ സുല്‍ത്താനയെ (5) പുറത്താക്കി. സഹ ഓപ്പണര്‍ ഷതി റാണിയെ (5) ദീപ്തി ശര്‍മയും മടക്കി. മുര്‍ഷിത ഖതുന്‍ (3), നിഗര്‍ സുല്‍ത്താന (3) എന്നിവരാണ് ക്രീസില്‍.

'മിന്നു മണി അഭിമാനം', പ്രശംസിച്ച് സഞ്ജു സാംസണ്‍; നന്ദി ചേട്ടാ എന്ന് മിന്നുവിന്‍റെ മറുപടി