Asianet News MalayalamAsianet News Malayalam

മിച്ചല്‍ ജോണ്‍സണിന്റെ റൂമില്‍ പാമ്പ്! ചിത്രം പങ്കുവച്ച് താരം, മറുപടിയുമായി ബ്രറ്റ് ലീയും ഫിലാന്‍ഡറും

ഇന്ത്യ കാപിറ്റല്‍സിന് വേണ്ടിയാണ് ജോണ്‍ണ്‍ കളിക്കുന്നത്. ആദ്യ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനെ പുറത്താക്കാന്‍ ജോണ്‍സണായിരുന്നു. മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രമാണ് ജോണ്‍സണ്‍ വിട്ടുകൊടുത്തത്.

Mitchell Johnson finds snake in his hotel room Brett Lee and Philander replays
Author
First Published Sep 19, 2022, 4:02 PM IST

കൊല്‍ക്കത്ത: ഇപ്പോള്‍ ഇന്ത്യയിലുണ്ട് മുന്‍ ഓസ്ട്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സണ്‍. ലെജന്‍ഡ്‌സ് ലീഗ് കളിക്കാനാണ് മുന്‍ പേസര്‍ കൊല്‍ക്കത്തയിലെത്തിയത്. മുന്‍കാല താരങ്ങളില്‍ മിക്കവരും ലീഗിന്റെ ഭാഗമാണ്. ഇന്ത്യ കാപിറ്റല്‍സിന് വേണ്ടിയാണ് ജോണ്‍ണ്‍ കളിക്കുന്നത്. ആദ്യ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനെ പുറത്താക്കാന്‍ ജോണ്‍സണായിരുന്നു. മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രമാണ് ജോണ്‍സണ്‍ വിട്ടുകൊടുത്തത്.

ഇപ്പോള്‍ ജോണ്‍സണ്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ജോണ്‍സണ്‍ താമസിക്കുന്ന റൂമിലെത്തിയ പാമ്പിന്റെ ചിത്രമാണ് മുന്‍ ഓസീസ് പേസര്‍ പങ്കുവച്ചിരിക്കുന്നത്. ഇതേത് തരത്തിനുള്ള പാമ്പാണെന്നും ജോണ്‍സണ്‍ ചോദിച്ചിട്ടുണ്ട്. തന്റെ മുറിയുടെ വാതിലില്‍ തൂങ്ങികിടക്കുകയായിരുന്നുവെന്നും ജോണ്‍സണ്‍ ഫോട്ടോ ക്യാപ്ഷനില്‍ പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം... 

മുന്‍ ഓസ്‌ട്രേലിയന്‍ ബ്രെറ്റ് ലീ, മുന്‍ ദക്ഷിണാഫ്രിക്കന്‍ വെര്‍ണോന്‍ ഫിലാന്‍ഡര്‍ എന്നിവരെല്ലാം ജോണ്‍സണിന്റെ പോസ്റ്റിന് മറുപടി അയച്ചിട്ടുണ്ട്. 

നേരത്തെ, കോലിയെ പുകഴ്ത്തി ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു. കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് ജോണ്‍സണ്‍ പറഞ്ഞിരുന്നു. ജോണ്‍സണിന്റെ വാക്കുകള്‍... ''ടീമിലെ ഏറ്റവും മികച്ച പ്ലയര്‍ ഫോമിലേക്ക് തിരിച്ചെത്തുന്നത് ഗുണം ചെയ്യും. അദ്ദേഹത്തിന് റണ്‍സ് നേടുകയും ടീമിനെ ആത്മവിശ്വാസത്തിലെത്തിക്കുകയും ചെയ്യാം. കോലി ക്യാപ്റ്റനായപ്പോഴാണ് ടീമിന്റെ വീക്ഷണം തന്നെ മാറിയത്.'' ഇന്ത്യ- ഓസ്‌ട്രേലിയ ടി20 നാളെ നടക്കാനിരിക്കെയാണ് ജോണ്‍സണിന്റെ വാക്കുകള്‍. 

കോലിയെ കുറിച്ച് എന്ത് പറയാനാണ്? പ്രതിഭയാണ്; ഇന്ത്യന്‍ താരത്തെ പ്രശംസകൊണ്ട് ആരോണ്‍ ഫിഞ്ച്

പരമ്പരയെ കുറിച്ചും ജോണ്‍സണ്‍ സംസാരിച്ചു. ''ഇരു ടീമുകള്‍ക്കും ബുദ്ധിമുട്ടേറിയ പരമ്പരയായിരിക്കുമിത്. ഓസ്‌ട്രേിയയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ സാഹചര്യമായിരിക്കും. പരമ്പര നേടുന്നവര്‍ക്ക് ടി20 ലോകകപ്പിനെത്തുമ്പോള്‍ ആത്മവിശ്വാസം കൂടും.'' ജോണ്‍സണ്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios