Asianet News MalayalamAsianet News Malayalam

സ്ഥിരീകിരിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്; ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസീസിന് തിരിച്ചടി

കൈവിരലിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തമായിട്ടില്ലെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി. എന്നാല്‍ ദില്ലിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലേക്ക് താരം തിരിച്ചെത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിനിടെയാണ് സ്റ്റാര്‍ക്കിന് പരിക്കേല്‍ക്കുന്നത്.

Mitchell Starc set to miss first test against India in border gavaskar trophy
Author
First Published Jan 31, 2023, 4:18 PM IST

സിഡ്‌നി: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ഫെബ്രുവരി ഒമ്പതിന് നാഗ്പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് നഷ്ടമാവും. കൈവിരലിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തമായിട്ടില്ലെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി. എന്നാല്‍ ദില്ലിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലേക്ക് താരം തിരിച്ചെത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിനിടെയാണ് സ്റ്റാര്‍ക്കിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ മൂന്നാം ടെസ്റ്റും സ്റ്റാര്‍ക്കിന് കളിക്കനാന്‍ സാധിച്ചിരുന്നില്ല. 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അവാര്‍ഡ് ചടങ്ങിനിടെ സ്റ്റാര്‍ക്ക് പറഞ്ഞതിങ്ങനെ... ''ഞാന്‍ തയ്യാറാണ്. എന്നാല്‍ രണ്ടാഴ്ച്ച കൂടി കാത്തിരുന്നാലെ സ്വതസിദ്ധമായ രീതിയില്‍ പന്തെറിയാന്‍ സാധിക്കൂ. ഡല്‍ഹിയില്‍ ഇന്ത്യക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കും.'' സ്റ്റാര്‍ക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാലു ടെസ്റ്റുകളടങ്ങുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്ക് 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.

നാലു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഓസീസ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യുവ സ്പിന്നറായ ടോഡ് മര്‍ഫി,മിച്ചല്‍ സ്വപ്‌സെണ്‍, ആഷ്ടണ്‍ അഗര്‍, നേഥന്‍ ലിയോണ്‍ എന്നിവരാണ് ഓസീസ് ടീമിലെ സ്പിന്നര്‍മാര്‍. റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയ രണ്ടുതാരങ്ങളിലും ഒരു സ്പിന്നറുണ്ട്. ബാറ്റര്‍ മാറ്റ് റെന്‍ഷോയെയും സ്പിന്നര്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോംബിനെയുമാണ് റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന പുതുമുഖം ലാന്‍സ് മോറിസ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 

പാറ്റ് കമിന്‍സ് തന്നെയാണ് നായകന്‍. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റന്‍. ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ്, ജോഷ് ഹേസല്‍വുഡ്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. പരിക്കില്‍ നിന്ന് മോചിതനാകാത്ത ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ടീമിലുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് പരമ്പര നിര്‍ണായകമാണ്. ഓസീസ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ്, അഷ്ടണ്‍ അഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, നതാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യൂ റെന്‍ഷ്വ, സ്റ്റീവ് സ്മിത്ത്്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍. 

രഞ്ജി ട്രോഫിക്കിടെ ഹനുമാ വിഹാരിക്ക് പരിക്ക്; ആശങ്ക

Follow Us:
Download App:
  • android
  • ios