മുംബൈ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജിന് ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാറില്‍ കനത്ത നഷ്ടം. സീനിയര്‍ താരത്തെ ഗ്രേഡ് എ കരാറില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഗ്രഡ് എ, ബി, സി എന്നിങ്ങനെയാണ് കരാര്‍. എ ഗ്രേഡിലുള്ളവര്‍ക്ക് 50 ലക്ഷമാണ് പ്രതിഫലം. ബി ഗ്രേഡിലുള്ളവര്‍ക്ക് 30 ലക്ഷവും സിയിലുള്ളവര്‍ക്ക് 10 ലക്ഷവും ലഭിക്കും. 

ടി20 ക്യാപ്റ്റന്‍ ഹര്‍്ന്‍ന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, പൂനം യാദവ് എന്നിവരാണ് എ ഗ്രേഡ് കരാറിലുള്ളത്. മിഥാലിക്കൊപ്പം ജുലന്‍ ഗോസ്വാമി, ഏക്താ ബിഷ്ട്, രാധാ യാദവ്, താനിയ ഭാട്ടിയ, ശിഖ പാണ്ഡെ, ജെമീമ റൊഡ്രിഗസ്, ദീപ്തി ശര്‍മ എന്നിവരാണ് ബി ഗ്രേഡിലുള്ളത്. 

വേദ കൃഷ്ണമൂര്‍ത്തി, പൂനം റൗത്ത്, അനൂജ പാട്ടീല്‍, മാന്‍സി ജോഷി, ഹേമലത, അരുന്ധതി റെഡ്ഡി, രാജേശ്വരി ഗെയ്ക്കവാദ്, പൂജ വസ്ത്രാകര്‍, ഹര്‍ലീന്‍ ഡിയോള്‍, പ്രിയ പൂനിയ, ഷഫാലി വര്‍മ എന്നിവരെ ഗ്രേഡ് സിയിലും ഉള്‍പ്പെടുത്തി.