മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കളിക്കാന്‍ തയ്യാറെന്ന് ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിതാലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത മാസം അഞ്ചിന് സെലക്റ്റര്‍മാര്‍ തിരഞ്ഞെടുക്കാനിരിക്കെയാണ് മിതാലിയുടെ പ്രതികരണം. ലോകകപ്പില്‍ മിതാലിയെ ഉള്‍പ്പെടുത്തരുതെന്ന അഭിപ്രായം ബിസിസിഐയില്‍ ഒരു വിഭാഗത്തിനുണ്ട്.

ടീം തെരഞ്ഞെടുപ്പിന് മുമ്പ് മിതാലിയുമായി സെലക്റ്റര്‍മാര്‍ സംസാരിച്ചേക്കും. ട്വന്റി 20യില്‍ അവസാനം കളിച്ച ആറ് മത്സരത്തിലും ഇന്ത്യന്‍ വനിതാ ടീം തോറ്റിരുന്നു. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ മിതാലിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.