90കളില്‍ അസറുദീന്‍ ഉണ്ടാക്കിയെടുത്ത ക്രിക്കറ്റ് സംസ്‌കാരമാണ് ഇന്ത്യക്ക് ഇന്ന് മുതല്‍കൂട്ടായതെന്നാണ് ലത്തീഫിന്റെ അഭിപ്രായം.
കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. കോഴ വിവാദത്തില് കുഴഞ്ഞ ഇന്ത്യന്‍ ടീമിനെ രൂപപ്പെടുത്തിയെടുത്തത് ഗാംഗുലിയാണ്. അദ്ദേഹത്തിന് കീഴിലാണ് വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ് തുടങ്ങിയവരെല്ലാം അരങ്ങേറിയത്. ഇപ്പോള്‍ ഗാംഗുലി മികച്ച ക്യാപ്റ്റനായതിലെ കാര്യം വ്യക്തമാക്കുകയാണ് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീനാണ് ഗാംഗുലിയെ മികച്ച നായകനാക്കി മാറ്റിയതെന്നാണ് ലത്തീഫ് പറയുന്നത്. 90കളില്‍ അസറുദീന്‍ ഉണ്ടാക്കിയെടുത്ത ക്രിക്കറ്റ് സംസ്‌കാരമാണ് ഇന്ത്യക്ക് ഇന്ന് മുതല്‍കൂട്ടായതെന്നാണ് ലത്തീഫിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി കളിച്ച വ്യക്തിയാണ് അസര്‍. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഗാംഗുലിയ ഒരു മികച്ച ക്യാപ്റ്റനാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അസര്‍ മുഖ്യപങ്കുവഹിച്ചു. പിന്നീട് സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും ഗാംഗുലിക്ക് കീഴില്‍ കളിച്ചു.
അതുപൊലെ ധോണിയെ എക്കാലത്തേയും മികച്ച ക്യാപ്റ്റനാക്കി വളര്‍ത്തിയെടുക്കുന്നതില്‍ ഗാംഗുലിയ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ധോണിയുടെ കരിയര്‍ നോക്കൂ. ഗാംഗുലിയുടേത് പോലുള്ള നായകഗുണങ്ങളും മാനസികനിലയുമാണ് ധോണിയിലുള്ളത്. അസറുദ്ദീനാണ് ഗാംഗുലിയെ രൂപപ്പെടുത്തിയത്. എന്നാല്‍ ഇവരുടെ രണ്ട് പേരുടെയും ഗുണങ്ങള്‍ ചേര്‍ന്ന ക്യാപ്റ്റനാണ് ധോണി. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു ശൈലികൂടി ഉണ്ടെന്ന് മാത്രം.'' ലത്തീഫ് പറഞ്ഞു.
ഇന്നേവരെ ഒരു ക്യാപ്റ്റനും സ്വന്തമാക്കാത്ത റെക്കോഡാണ് ധോണി നായകനായ ശേഷേ നേടിയതെന്നും ലത്തീഫ് പറഞ്ഞു. 'ധോണിക്ക് കീഴില്‍ മൂന്ന് ലോകകപ്പുകള്‍ ഇന്ത്യ നേടി. ധോണി യുവതാങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി. ധോണിയുടെ പദ്ധതിക്കനുസരിച്ച് അദ്ദേഹം താരങ്ങളെ വളര്‍ത്തികൊണ്ടുവരികയായിരുന്നു. ഇത്തരം ക്യാപ്റ്റന്മാര്‍ ഉണ്ടാവുന്നത് തന്നെ ബാക്കിയുള്ള താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.'' ലത്തീപ് പറഞ്ഞുനിര്‍ത്തി.
