ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ നായക്ന‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണരംഗത്തേക്ക്. അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തെര‍ഞ്ഞെടുത്തു. മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോയേഷന്റെ പ്രസിഡന്റായി രണ്ടാംവട്ടവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു മുന്‍ നായകനായ അസ്ഹറുദ്ദീനും ക്രിക്കറ്റ് ക്രിക്കറ്റ് ഭരണരംഗത്തേക്ക് വരുന്നത്.

പ്രകാശ് ചന്ദ് ജെയിനിനെ 73നെതിരെ 147 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് അസ്ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2015ല്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തെത്തുന്നത്.

 2014 മുതല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ സെക്രട്ടറിയായിരുന്നു ഗാംഗുലി. തുടര്‍ച്ചയായി ആറുവര്‍ഷമെ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാനാവൂ എന്നതിനാല്‍ 2020 ജൂലൈയ്ക്ക് ശേഷം ഗാംഗുലിക്ക് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവരും. ആറ് മാസത്തെ ഇടവേളക്കുശേഷം വീണ്ടും പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിന് ഗാംഗുലിക്ക് തടസമില്ല.