തന്നോട് ആലോചിക്കാതെ ടീം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു റാഷിദ് ഖാന്‍റെ രാജി. ക്യാപ്റ്റനെന്ന നിലയില്‍ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കണമായിരുന്നുവെന്നും ക്യാപ്റ്റനെന്ന നിലയിലും ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലും അത് തന്‍റെ അവകാശമാണെന്നും റാഷിദ് പറഞ്ഞിരുന്നു.

കാബൂള്‍: മുഹമ്മദ് നബി ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനാകും. രാജിവച്ച റാഷിദ് ഖാന് പകരമായാണ് നിയമനം. ടി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് റാഷിദ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്.

Scroll to load tweet…

തന്നോട് ആലോചിക്കാതെ ടീം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു റാഷിദ് ഖാന്‍റെ രാജി. ക്യാപ്റ്റനെന്ന നിലയില്‍ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കണമായിരുന്നുവെന്നും ക്യാപ്റ്റനെന്ന നിലയിലും ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലും അത് തന്‍റെ അവകാശമാണെന്നും റാഷിദ് പറഞ്ഞിരുന്നു.

Scroll to load tweet…

നബി മുന്‍പും അഫ്ഗാനെ നയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 17നാണ് ലോകകപ്പ് തുടങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ ഇന്ത്യക്കൊപ്പമാണ് അഫ്ഗാനിസ്ഥാനുമുള്ളത്.

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം: Rashid Khan, Rahmanullah Gurbaz, Hazratullah Zazai, Usman Ghani, Asghar Afghan, Mohammad Nabi, Najibullah Zadran, Hashmatullah Shahidi, Mohammad Shahzad, Mujeeb ur Rahman, Karim Janat, Gulbadin Naib, Naveen ul Haq, Hamid Hassan, Sharafuddin Ashraf, Dawlat Zadran, Shapoor Zadran, Qais Ahmed.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.