ധാക്ക: അഫ്‌ഗാനിസ്ഥാനും സിംബാബ്‌വെയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന ടീമില്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് സൈഫുദീന്‍റെ തിരിച്ചുവരവാണ് ശ്രദ്ധേയം. ലോകകപ്പിനിടെ പരിക്കേറ്റ സൈഫുദീന്‍ പിന്നീട് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിരുന്നില്ല. 

ടീമില്‍ സ്‌പിന്നര്‍ മെഹിദി ഹസന്‍ ഇടംപിടിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളിലായി രണ്ട് വിക്കറ്റ് മാത്രം വീഴ്‌ത്തിയതാണ് മെഹിദിയെ ഒഴിവാക്കാന്‍ കാരണം. നേരത്തെ അവധിയില്‍ പ്രവേശിച്ച സീനിയര്‍ താരം തമീം ഇക്‌ബാലിനെയും പരിഗണിച്ചില്ല. ആരിഫുള്‍ ഹഖ്, അബു ഹൈദര്‍, നജ്‌മുല്‍ ഇസ്ലാം, റൂബേല്‍ ഹൊസൈന്‍, അബു ജയ്യിദ് എന്നിവരും ടീമില്‍ ഇടംപിടിച്ചില്ല. 

ആദ്യ രണ്ട് ടി20ക്കുള്ള ബംഗ്ലാദേശ് ടീം 

Shakib Al Hasan (c), Liton Kumar Das, Soumya Sarkar, Mushfiqur Rahim, Mahmudullah, Afif Hossain, Mosaddek Hossain, Sabbir Rahman, Taijul Islam, Mahedi Hasan, Mohammad Saifuddin, Mustafizur Rahman, Yeasin Arafat