വെറും 4 കളി, 16 വിക്കറ്റ്, 8 മത്സരങ്ങളും കളിച്ച സിറാജിനെയും ബുമ്രയെയും പിന്തള്ളി ഇന്ത്യക്കാരിൽ ഒന്നാമനായി ഷമി
ലോകകപ്പില്‍ ഇന്ത്യ കളിച്ച എട്ട് കളികളിലും കളിച്ച സഹ പേസര്‍മാരായ ജസ്പ്രീത് ബുമ്രെയയും മുഹമ്മദ് സിറാജിനെയും മറികടന്നാണ് ഷമിയുടെ നേട്ടമെന്നതാണ് ശ്രദ്ധേയം.

കൊല്‍ക്കത്ത: ലോകകപ്പില്‍ സ്വപ്നഫോം തുടരുന്ന മുഹമ്മദ് ഷമി ഇന്ത്യന്‍ ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയിലും ഒന്നാമത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ന് രണ്ട് വിക്കറ്റ് കൂടി നേടിയതോടെയാണ് ഷമി ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒന്നാമത് എത്തിയത്. വെറും നാലു മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് എറിഞ്ഞിട്ടാണ് ഷമി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
ലോകകപ്പില്‍ ഇന്ത്യ കളിച്ച എട്ട് കളികളിലും കളിച്ച സഹ പേസര്‍മാരായ ജസ്പ്രീത് ബുമ്രെയയും മുഹമ്മദ് സിറാജിനെയും മറികടന്നാണ് ഷമിയുടെ നേട്ടമെന്നതാണ് ശ്രദ്ധേയം. ലോകകപ്പില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ബംഗ്ലാദശിനെതിരായ മത്സരത്തില്‍ പരിക്കേറ്റതോടെയാണ് പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായ ടീം മാനേജ്മെന്‍റ് മുഹമ്മദ് ഷമിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ആര്‍ അശ്വിനും അടുത്ത മൂന്ന് മത്സരങ്ങളില്‍ ഷാര്‍ദ്ദുല്‍ താക്കൂറുമായിരുന്നു ഇന്ത്യന്‍ ഇലവനില്‍ കളിച്ചത്.
ബൗള്‍ഡായത് വിശ്വസിക്കാനാകാതെ ഗില്‍, ലോകകപ്പിലെ ഏറ്റവും മികച്ച പന്തെറിഞ്ഞ് കേശവ് മഹാരാജ്
ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ അഞ്ചും ഇംഗ്ലണ്ടിനെതിരെ തന്‍റെ രണ്ടാം മത്സരത്തില്‍ നാലും വിക്കറ്റെടുത്ത ഷമി ശ്രീലങ്കക്കെതിരെ തന്‍റെ മൂന്നാം മത്സരത്തില്‍ വീണ്ടും അഞ്ച് വിക്കറ്റെടുത്തിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് വിക്കറ്റ് കൂടി എടുത്തതോടെ ഷമിയുടെ വിക്കറ്റ് നേട്ടം നാലു കളികളില്‍ 16 ആയി.
19 വിക്കറ്റെടുത്ത ഓസ്‍ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ ഒന്നാമതുള്ള വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമി നാലാമതാണ്. ദില്‍ഷന്‍ മധുശങ്ക(18), മാര്‍ക്കോ യാന്‍സന്‍(17) എന്നിവരാണ് ഷമിക്ക് മുന്നിലുള്ളത്. എട്ട് കളികളില്‍ ജസ്പ്രീത് 15 വിക്കറ്റുള്ള ജസ്പ്രീത് ബുമ്ര ഷമിക്ക് പിന്നില്‍ ആറാമതാണ്. എട്ട് മത്സരങ്ങളും കളിച്ച രവീന്ദ്ര ജഡേജക്ക് 14ഉം കുല്‍ദീപ് യാദവിന് 12 ഉം മുഹമ്മദ് സിറാജിന് 10ഉം വിക്കറ്റാണുള്ളത്.
രോഹിത്തിനെ വീഴ്ത്തിയവരില്‍ നമ്പര്‍ വണ്‍ ആയി റബാഡ, മറ്റൊരു ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം
ലോകകപ്പ് വിക്കറ്റ് വേട്ടയിലെ ഏറ്റവും മികച്ച പ്രഹരശേഷിയും ഷമിയുടെ പേരിലാണ്. 9.75 പ്രഹരശേഷിയില്‍ 4.30 ബൗളിംഗ് ഇക്കോണമിയുമാണ് ഷമിക്കുള്ളത്. ഈ ലോകകപ്പില്‍ കളിച്ച നാലു കളികളില്‍ എല്‍ബിഡബ്ല്യൂവിലൂടെ ഷമി ഒരു വിക്കറ്റ് നേടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ദസ്സനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഷമി ഈ ലോകകപ്പിലെ തന്‍റെ ആദ്യ എല്‍ബിഡബ്ല്യു വിക്കറ്റ് നേടിയത്. ഷമി ഈ ലോകകപ്പില്‍ നേടിയ മറ്റ് 15 വിക്കറ്റും ക്യാച്ചോ ബൗള്‍ഡോ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക