രോഹിത്തിനെ വീഴ്ത്തിയവരില്‍ നമ്പര്‍ വണ്‍ ആയി റബാഡ, മറ്റൊരു ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം
യാന്‍സനും എങ്കിഡിയും വിയര്‍ത്ത പിച്ചില്‍ റബാഡ തന്‍റെ ക്ലാസ് തെളിയിക്കുകയും ചെയ്തു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുനടെ ബുള്ളറ്റ് ഷോട്ട് ബാവുമ കൈയിലൊതുക്കി ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.

കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കടന്നാക്രമണത്തില്‍ പകച്ചുപോയ ദക്ഷിണാഫ്രിക്കക്ക് ആശ്വസിക്കാന്‍ വക നല്‍കിയത് പേസര്‍ കാഗിസോ റബാഡയായിരുന്നു. മാര്‍ക്കോ യാന്‍സനെയും ലുങ്കി എങ്കിഡിയെയും രോഹിത്തും ഗില്ലും ചേര്‍ന്ന് അടിച്ചുപറത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ തന്‍റെ വിശ്വസ്തനായ കാഗിസോ റബാഡയെ അഞ്ചാം ഓവറില്‍ തന്നെ പന്തെറിയാന്‍ വിളിച്ചു.
യാന്‍സനും എങ്കിഡിയും വിയര്‍ത്ത പിച്ചില്‍ റബാഡ തന്‍റെ ക്ലാസ് തെളിയിക്കുകയും ചെയ്തു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുനടെ ബുള്ളറ്റ് ഷോട്ട് ബാവുമ കൈയിലൊതുക്കി ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. രോഹിത്തിന്‍റെ തകര്‍പ്പന്‍ ഷോട്ട് അതിനെക്കാള്‍ മികച്ച രീതിയില്‍ ബാവുമ കൈയിലൊതുക്കുകയായിരുന്നു.
24 പന്തില്‍ 40 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. രോഹിത്തിനെ പുറത്താക്കിയതിലൂടെ മറ്റൊരു റെക്കോര്‍ഡ് റബാഡ സ്വന്തം പേരിലാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളറെന്ന റെക്കോര്‍ഡാണ് റബാഡ സ്വന്തമാക്കിയത്. ഇത് 12-ാം തവണയാണ് ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി റബാഡയുടെ പന്തില്‍ രോഹിത് പുറത്താവുന്നത്.
11 തവണ രോഹിത്തിനെ പുറത്താക്കിയ ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയുടെ റെക്കോര്‍ഡാണ് റബാഡ ഇന്ന് തകര്‍ത്തത്. 10 തവണ പുറത്താക്കിയ ഏയ്ഞ്ചലോ മാത്യൂസ്, ഒമ്പത് തവണ പുറത്താക്കിയ നേഥന്‍ ലിയോണ്‍, എട്ട് തവണ പുറത്താക്കിയ ട്രെന്‍റ് ബോള്‍ട്ട് എന്നിവരാണ് തൊട്ടുപിന്നില്‍. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ രോഹിത്തിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും തകര്‍പ്പനടികളുടെ കരുത്തില്‍ അഞ്ചോവറില്‍ 50 കടന്നിരുന്നു. രോഹിത് മടങ്ങിയ ശേഷം ക്രീസിലിറങ്ങിയ വിരാട് കോലിയും ഗില്‍ പുറത്തായശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരും തകര്‍ത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക